നീലേശ്വരം : നീലേശ്വരത്തിനടുത്ത ഒരു മദ്രസയില്‍ അധ്യാപകന്‍ പതിനഞ്ചോളം കുട്ടികളെ പീഡനത്തിനിരയാക്കിയതായ വിവരം പുറത്തു വന്നു. സംഭവം പുറത്തായതോടെ കര്‍ണാടക സുള്ള്യ സ്വദേശിയാണെന്ന് കരുതപ്പെടുന്ന അധ്യാപകന്‍ നാട്ടില്‍ നിന്ന് മുങ്ങിയതായാണ് സൂചന. ഒരു കുട്ടിയുടെ രക്ഷിതാവ് പീഡനത്തെക്കുറിച്ച് നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കി.
ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പതിനഞ്ചോളം കുട്ടികളെ അധ്യാപകന്‍ പീഡനത്തിനിരയാക്കി എന്നാണ് ലഭിച്ച വിവരം. വ്യാഴാഴ്ച രാവിലെ മദ്രസയിലെത്തി കുട്ടികളില്‍ നിന്ന് മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഈ മദ്രസയിലെ സ്ഥിരം അധ്യാപകന്‍ അവധിയില്‍ പോയതിനാല്‍ താത്കാലികമായി നിയമിക്കപ്പെട്ടിരുന്ന ഉസ്താദാണ് കുട്ടികളെ പീഡിപ്പിച്ചത്.
ഒരാഴ്ച മുമ്പാണ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ മദ്രസയിലെ ഒരു പെണ്‍കുട്ടിയെ അടുക്കളയില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ അധ്യാപകന്‍ കുടക് സ്വദേശി നസീര്‍ സൈനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
No comments:
Post a Comment