കാസര്‍കോട്: അക്ഷരകേരളം ശില്‍പിയും ഗ്രന്ഥശാലാസംഘം സ്ഥാപനകനുമായ പി.എന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നു മുതല്‍ ഒരു മാസക്കാലം പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും കാന്‍ഫെഡും സാമൂഹ്യ പ്രവര്‍ത്തക മാസമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഡിപിസി ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
പ്രൊഫ. കെ.പി ജയരാജന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ. പുരുഷോത്തമന്‍ അവാര്‍ഡ് ജേതാവ് അഡ്വ. കെ.കെ കോടോത്ത്, കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, സുശീലാ ഗോപാലന്‍ അവാര്‍ഡ് ജേതാവ് കെ.ജി ഇന്ദു , മടിക്കൈ കുഞ്ഞിക്കണ്ണന്‍ അവാര്‍ഡ് ജേതാവ് ശംസുദ്ദീന്‍ ആയിറ്റി എന്നിവരെ ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ച് അവാര്‍ഡുകള്‍ നല്‍കി.
ജില്ലയിലെ മുതിര്‍ന്ന സാമൂഹ്യപ്രവര്‍ത്തകരായ പി.കെ കുമാരന്‍ നായര്‍, എന്‍. പരമേശ്വരന്‍, ക്യാപ്റ്റന്‍ നമ്പ്യാര്‍, പ്രൊഫ. ശ്രീനാഥ്, കെ.വി കൃഷ്ണന്‍, സി.എന്‍ ഭാരതി, എ. നാരായണന്‍ മാസ്റ്റര്‍, പി.നാരായണി ടീച്ചര്‍, മേഴ്‌സി ജോര്‍ജ്ജ്, സി.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരെയും കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് മികവ് പുലര്‍ത്തിയ പത്ര പ്രവര്‍ത്തകന്‍ ഉറുമീസ് തൃക്കരിപ്പൂരിനെ കളക്ടര്‍ അനുമോദിച്ചു.
പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തി. അവികസനത്തിന്റെ പാതയില്‍ നിന്നും വികസനത്തിലേക്ക് ജില്ലയെ കൈപിടിച്ചുയര്‍ത്തിയ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിനെ എന്‍. ബാലഗോപാലന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി. താഹിറ യൂസഫ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുള്‍ ഖാദര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുളള ഹാജി, ഐ ആന്റ് പിആര്‍ഡി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദു റഹ്മാന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എം. ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍, ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. പ്രഭാകരന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം. ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖരന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ രാജീവന്‍ നായര്‍, റീജ്യണല്‍ കോഡിനേറ്റര്‍ രഞ്ജിത്ത് സര്‍ക്കാര്‍, ഉദയമംഗലം സുകുമാരന്‍, ടി.എം ഡോ. സുരേന്ദ്രനാഥ്, രാഘവന്‍ മാണിയാട്ട്, എസ്.വി അബ്ദുളള, ചന്ദ്രിക മോനാച്ച, ശോഭന ശശിധരന്‍, ആയിഷ മുഹമ്മദ്, കെ.വി രാഘവന്‍, സി.കെ ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
ഇ- സാക്ഷരതയുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍ എം. മഹേഷ് കുമാര്‍, ജോബിന്‍ പി. ജോസ് എന്നിവര്‍ കൈകാര്യം ചെയ്തു.
No comments:
Post a Comment