തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ് കേസെടുത്തു. ആരെയും പേരെടുത്ത് പ്രതിചേര്‍ത്തിട്ടില്ലെങ്കിലും പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതികള്‍ എന്ന മട്ടിലാണ് കേസ്. എത്ര എംഎല്‍എമാര്‍ ഉണ്ടെന്നോ ആരൊക്കെയാണ് ഇതെന്നോ കേസില്‍ വ്യക്തമാക്കുന്നില്ല. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിച്ചുവെന്ന നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിയമസഭയില്‍ ഉണ്ടായത് എന്നും നിയമസഭാ സെക്രട്ടറി വ്യക്തമാക്കി. ഗവര്‍ണര്‍കൂടി വിഷയത്തില്‍ ഇടപെട്ടതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് സൂചന.
നിയമസഭയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉണ്ടായത്. ഇക്കാര്യങ്ങള്‍ കാണിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

No comments:
Post a Comment