കാഞ്ഞങ്ങാട്: കേരള സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ദേശീയ നെല്ലിക്ക പരിപോഷണ പരിപാടി ഭാഗമായി ഒയസ്‌ക്ക ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് ചാപ്റ്റര്‍ സഹകരണത്തോടെ പറക്കളായി പി.എന്‍.പി.എസ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് രസതന്ത്ര വിഭാഗം ഹെര്‍ബല്‍ ഫെസ്റ്റ് നടത്തി.
നെല്ലിക്കയുടെ ഔഷധഗുണം, നെല്ലിക്ക ഉപയോഗിച്ചുള്ള വിവിധ പാചക മല്‍സരം എന്നിവ നടന്നു. അച്ചാര്‍, അരിഷ്ടം തുടങ്ങി ഇരുപത്തഞ്ചോളം നെല്ലിക്ക വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ അത്താവര്‍ മുരളി അധ്യക്ഷനായി. പദ്ധതി വിശദീകരണം പി.കെ.നളിനാക്ഷന്‍ നടത്തി. എം.അരവിന്ദബാബു മുഖ്യാതിഥിയായി. പി.ശ്രീധരന്‍ (മുന്‍ ഡിഇഒ), വി.കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, കെ.വി.പത്മിനി റാവു, കെ.വി.കൃഷ്ണന്‍, ഡോ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment