യുവതിയെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പോകാന്‍ തീരുമാനമായിട്ടുണ്ട്. കാണാതായ ദിവസം യുവതിയുടെ ഫോണ്‍ പാലക്കാടിനു സമീപം വച്ച് പ്രവര്‍ത്തിച്ചിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം അന്യസംസ്ഥാനത്തേയ്ക്ക് വ്യാപിപ്പിച്ചത്.
അഞ്ചാം തീയതി രാവിലെ മുതലാണ് തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിയാണ് ജിസിലിനെ കാണാതായത്. ഇന്റര്‍വ്യൂവിനായി ജിസിലിനെ ഒരു കമ്പനിയില്‍ കൊണ്ടുവിട്ട ശേഷമാണ് ഭര്‍ത്താവ് ജോബ് പോയത്. പിന്നീട് വിവരമറിയാന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
മണിക്കൂറുകള്‍കൊണ്ട് ജിസില്‍ എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ പോലീസിനോ ബന്ധുക്കള്‍ക്കോ ഉത്തരം നല്‍കാന്‍ സാധിച്ചിച്ചിട്ടില്ല. ജിസിലിന്റെ മാതാപിതാക്കള്‍ മലയാളികളാണ്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കൊച്ചിയിലായിരുന്നു ജിസിലിന്റെ താമസം.
അതേസമയം, ജിസില്‍ ഇന്‍ഫോപാര്‍ക്കിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്റര്‍വ്യൂവിനായി സ്ഥലത്തെത്തിയ ജിസില്‍ ഗേറ്റിന് ഉള്ളില്‍ കടന്നിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
No comments:
Post a Comment