കാസര്‍കോട്: (www.malabarflash.com) പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ച് അഡൂരില്‍ വിദ്യാര്‍ഥിയെ നാലംഗ സംഘം മര്‍ദിച്ചു. അഡൂര്‍ സ്വദേശി മുഹമ്മദിന്റെ മകന്‍ ജുനൈദി (16)നെയാണ് ഓട്ടോയിലെത്തിയ സംഘം മര്‍ദിച്ചത്. ജുനൈദിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്‌വണിന് പഠിക്കുന്ന ജുനൈദ് വ്യാഴാഴ്ച വൈകിട്ട്് ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തനായ പ്രവീണ്‍ എന്നയാളുടെ ഓട്ടോയില്‍ എത്തിയ സംഘം കൈ പിറകില്‍ പിടിച്ചുകെട്ടി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ജുനൈദ് പൊലിസില്‍ മൊഴി നല്‍കി.
കഴിഞ്ഞയാഴ്ചയും സമാനമായ രീതിയില്‍ അഡൂരില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമമുണ്ടായിരുന്നു. സ്‌കൂള്‍ പരിസരത്തു കൊടി നാട്ടിയെന്നാരോപിച്ച് റഷാദ് എന്ന വിദ്യാര്‍ഥിയെയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി അരോപണമുണ്ടായിരുന്നു.
No comments:
Post a Comment