Latest News

68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റയുമായി ബിഎസ്എന്‍എല്‍

തിരുവനന്തപുരം: (www.malabarflash.com) മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ത്രീജി ഡേറ്റ ഓഫറുമായി ബിഎസ്എന്‍എല്‍. വെറും 68 രൂപയ്‌ക്ക് ഒരു ജിബി ത്രീജി ഡേറ്റ ലഭിക്കുന്ന പ്ലാനാണ് ബിഎസ്എന്‍എല്‍ ആരംഭിച്ചത്‌. പത്തുദിവസമാണ് വാലിഡിറ്റി.

രണ്ടുമാസത്തേക്കാണ് ഈ ഓഫര്‍. പത്തുദിവസം മാത്രമാണ് വാലിഡിറ്റിയെങ്കിലും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 30 വരെയുള്ള രണ്ടുമാസ കാലയളവില്‍ മൂന്നുതവണ(ഒരുമാസം) ഈ ഓഫര്‍ ചെയ്താല്‍ത്തന്നെ 206 രൂപയ്‌ക്ക് മൂന്നു ജിബി ത്രീജി ഡേറ്റ ഉപയോഗിക്കാനാകും.

നിലവില്‍ മറ്റുള്ള സ്വകാര്യ ടെലികോം സേവനദാതാക്കള്‍ ഒരുമാസം വാലിഡിറ്റിയോടെ ഒരു ജിബി ത്രീജി ഡേറ്റ പായ്‌ക്കിന് 250 രൂപയ്‌ക്ക് മുകളിലാണ് ഈടാക്കുന്നത്. ഇതുകൂടാതെ 175 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റാ ഓഫറും 200 രൂപയ്ക്ക് ടോപ്പ്അപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫുള്‍ ടോക് ടൈമിനോടൊപ്പം 50 എം ബി സൗജന്യ 3ജി ഡേറ്റയും ബി.എസ്.എന്‍.എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. രാജ്യവ്യാപകമായാണ് ബി.എസ്.എന്‍.എല്‍ ഈ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.