കാസര്‍കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2014-15ലെ വാര്‍ഷികപദ്ധതി വിഹിതം ചെലവഴിച്ചതില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്. മൊത്തം പദ്ധതി വിഹിതത്തില്‍ 77.80 ശതമാനം തുക ചെലവഴിച്ചാണ് ഒന്നാമതെത്തിയത്.
73.52 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച കൊല്ലം ജില്ലാപഞ്ചായത്താണ് രണ്ടാം സ്ഥാനത്തുളളത്. മൊത്തം അനുവദിച്ച 3683.60 ലക്ഷം രൂപയില്‍ 2865.75 ലക്ഷം രൂപയും ഇതിനകം വിവിധ പദ്ധതികളിലായി ചെലവഴിച്ചു.
പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പദ്ധതി നടപ്പാക്കുന്നതിനായി 147.80 ലക്ഷം രൂപയും പട്ടികജാതി വിഭാഗക്കാര്‍ക്കായി 567.15 ലക്ഷം രൂപയും ചെലവഴിച്ചു. 84.28 ശതമാനമാണ് ഈ വിഭാഗത്തില്‍ ചെലവഴിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്കാണിത്.
No comments:
Post a Comment