Latest News

മലദ്വാരത്തില്‍ സ്വര്‍ണമൊളിപ്പിച്ചെത്തിയ യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍

നെടുമ്പാശേരി:[www.malabarflash.com] മലദ്വാരത്തില്‍ സ്വര്‍ണമൊളിപ്പിച്ചെത്തിയ യുവാവിനെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. 10 ഗ്രാമിലധികം തൂക്കമുള്ള എട്ടു സ്വര്‍ണ ബിസ്‌കറ്റുകളാണു പരിശോധനയെ തുടര്‍ന്നു പിടിച്ചെടുത്തത്. 

ദുബായില്‍ നിന്നും ഇന്‍ഡിഗോ എയല്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണു മലപ്പുറം സ്വദേശിയായ 24 വയസുകാരന്‍ എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റംസ് വിഭാഗം തടഞ്ഞു വച്ചു പരിശോധിച്ചത്. ഇയാളെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ സഞ്ജയ് ബംഗാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരുന്നു.

ബുധനാഴ്ച അനധികൃതമായി വിദേശത്തേക്കു കൊണ്ടുപോകാന്‍ ശ്രമിച്ച 31.25 ലക്ഷം രൂപ വിലമതിക്കുന്ന മയില്‍പ്പീലിയും നക്ഷത്ര ആമകളെയും കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചിരുന്നു. 16.25 ലക്ഷം രൂപ വിലയുള്ള 65 കിലോ മയില്‍പ്പീലിയും രാജ്യാന്തര വിപണിയില്‍ 15 ലക്ഷം രൂപ വിലയുള്ള 29 നക്ഷത്ര ആമകളെയുമാണു പിടികൂടിയത്.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.