കോയമ്പത്തൂര്‍:[www.malabarflash.com] കാമുകി തന്നോടൊപ്പം സിനിമ കാണാന്‍ വരാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകന് തൂങ്ങി മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്ന ജെ. ജയശങ്കര്‍ എന്ന യുവാവാണ് മരിച്ചത്.
മദ്യാസക്തിയിലായിരുന്ന ഇയാള്‍ കാമുകിയെ ഫോണില്‍ വിളിച്ച് സിനിമയ്ക്കു പോകാമെന്ന് പറഞ്ഞു. എന്നാല്‍ കാമുകിയാകട്ടെ വരാന്‍ വിസമ്മതിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യും എന്ന് ഭീഷണിമുഴക്കിയാണ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ജയശങ്കറിനെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

No comments:
Post a Comment