കാസര്‍കോട്: നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതി മരിച്ചു. മുന്‍ നഗരസഭാ കൗണ്‍സിലര്‍ തൗഹിര്‍-ഫാത്തിമ ദമ്പതികളുടെ മകള്‍ നായന്‍മാര്‍മൂലയിലെ സമീമ(36) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴുമണിയോടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ സമീമയെ ഡോക്ടര്‍ പറഞ്ഞതുപ്രകാരം സ്‌കാന്‍ ചെയ്യാനായി പുറത്തുള്ള സ്വകാര്യ സെന്ററിലേക്ക് കൊണ്ടുപോയിരുന്നു. സ്‌കാനിംഗ് കഴിഞ്ഞ് ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ യുവതി അവശനിലയിലാവുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിയ സമീമയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ സഹോദരി പുത്രിയാണ് മരിച്ച സമീമ. ഭര്‍ത്താവ്: എന്‍ എ അബ്ദുള്ള. മക്കള്‍: ഫാത്തിമത്ത് പര്‍വീന, അജില്‍, ഫാത്തിമത്ത് ആദി.
Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam

No comments:
Post a Comment