ദുബൈ: കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡന്റായി മുനീര് ബന്താടിനെയും ജനറല്‍ സെക്രട്ടറിയായി റഫീക്ക് മാങ്ങാടിനെയും ട്രഷററായി ഫൈസല്‍ പൊവ്വലിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഷ്‌റഫ് ബോസ്സ്, മുഹമ്മദ് മങ്ങാട്, ഫവാസ് പൂച്ചക്കാട്, താജുദ്ദീന്‍ കോട്ടിക്കുളം സെക്രട്ടറിമാരായി റിയാസ് നാലാംവാതുക്കല്‍, ഒ.എം അബ്ദുല്ല ഗുരുക്കള്‍, ഹമീദ് പൊവ്വല്‍, നൗഫല്‍ മാങ്ങടാന്‍ എന്നിവരെയും തെരഞ്ഞെടുത്തു
മുനീര് ബന്താടിന്റെ അദ്ധ്യക്ഷതയില്‍ ചേര്ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഏളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടചാക്കൈ സംസ്ഥാന വൈസ് പ്രസിഡന്റ ഹസൈനാര്‍ തൊട്ടുംഭാഗം സെക്രട്ടറിമാരായ ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, കെ.എം.സി.സി കാസര്‌കോട് ജില്ല പ്രസിഡന്റ് ഹംസ തൊട്ടി, ജില്ല ഉപദേഷക സമിതി ചെയര്‍മാന്‍എം എ മുഹമ്മദ് കുഞ്ഞി,
ജില്ല സെക്രട്ടറി ആബ്ദുല്ലാ ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്ക്കളം, സെക്രട്ടറി ഹസൈനാര്‍ ബീന്‍ജത്തടുക്ക, സലാം കന്നിയപ്പാടി, ഡോ. ഇസ്മാഇല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുള്ള ആറങ്ങാടി തെരഞ്ഞെടുപ്പു നിയന്ത്രിച്ചു റഷീദ് ഹാജി കല്ലിങ്കാല്‍ സ്വഗതവും റഫീഖ് മാങ്ങാട് നന്ദിയും പറഞ്ഞു .
No comments:
Post a Comment