Latest News

മഹര്‍ 2015 സമൂഹ വിവാഹ മജ്‌ലിസ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ഉദ്ഘാടനം ചെയ്യും

ബേക്കല്‍:(www.malabarflash.com) ഗോള്‍ഡ് ഹില്‍ ഹദ്ദാദ് നഗര്‍ മഹര്‍ 2015 സമൂഹ വിവാഹ മജ്‌ലിസിന്റെ ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖവി ഞായറാഴ്ച രാവിലെ 11 മണിക്ക് നിര്‍വ്വഹിക്കും

15 നിര്‍ദനരായ പെണ്‍കുട്ടികളുടെ നിക്കാഹിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരും നേതൃത്വം നല്‍കും. മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും.

എം.പിമാരായ പി. കരുണാകരന്‍, കെ.സി വേണുഗോപാല്‍, കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍ എന്നിവര്‍ മുഖ്യാഥിതികളായി പരിപാടിയില്‍ പങ്കെടുക്കും.

ഖാസി പി.എം ഇബ്രാഹിം മുസ്‌ല്യാര്‍, എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി. അബ്ദുറസാഖ്, എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), മൊയ്തീന്‍ ബാവ (കര്‍ണ്ണാടക), ചെര്‍ക്കളം അബ്ദുല്ല, കെ.പി ശതീഷ് ചന്ദ്രന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, കാസിം ഇരിക്കൂര്‍, സുരേന്ദ്രകുമാര്‍ ഷെട്ടി, കെ.വി കുഞ്ഞിരാമന്‍, കൊല്ലൂര്‍വിള സുനില്‍, ജമാല്‍ ഹാഷിം അല്‍ ഹജ്ജ് (യു,എ,ഇ), മാജിദ് ഇബ്രാഹിം അല്‍ മുഹറി, ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ശിബു മുഹമ്മദ്, ഏനപ്പോയ അബ്ദുല്ലകുഞ്ഞി, സലീം പാഷ, ശരീഫ് കുഷി മെഡിക്കല്‍,ഖത്തര്‍ മുഹമ്മദ് ബേക്കല്‍, ജോര്‍ജ്ജ് മേലേപറമ്പ്, മുകേഷ് ഗുപ്ത ഡല്‍ഹി, യഹ്‌യ തളങ്കര, ലത്തീഫ് ഉപ്പള ഗേററ്, പി.കെ. സൂപ്പി ഹാജി, യു.കെ. യൂസഫ്, സിദ്ധീഖ് എം.കെ, അഹമ്മദ് ഷെരീഫ്, നാസര്‍ ഇറാനി, അഷ്‌റഫ് മൗവ്വല്‍, കെ.ബി.എം ഷെരീഫ് കാപ്പില്‍, ഇപി അബൂബക്കര്‍ ഖാസിമി പത്തനാപുരം, ഷംസുദ്ദീന്‍ ലതീഫി, എസ്.കെ മുഹമ്മദ്ശംദാദ് ഫാസില്‍ നിസാമി കൊല്ലം, ഷാഫി ബാഖവി ചാലിയം, അബ്ബാസ് സഖാഫി ചേരൂര്‍, ഇബ്രാഹിം മദനി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ചടങ്ങില്‍ വെച്ച് പ്രവാസി ഭാരതി പുരസ്‌കാരം നേടിയ അഷ്‌റഫ് താമരശേരി, മെട്രോ മുഹമ്മദ് ഹാജി, ഡോ. നൗഫല്‍ കളനാട് എന്നിവരെ ആദരിക്കും

മഹര്‍ 2015 ന്റെ ഭാഗമായുളള മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ വെച്ച് നടന്നു.പൂച്ചക്കാട്ടെ ശരണ്യയ്ക്ക് മൂക്കൂടിലെ ടി.രാജേഷാണ് പൂച്ചക്കാട് ക്ഷേത്രത്തില്‍ വെച്ച് താലി ചാര്‍ത്തിയത്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭണ്ഡാര വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് കോട്ടപ്പാറയിലെ സരിതയ്ക്ക് നീലേശ്വരത്തെ രഞ്ജിത്ത് വരണമാല്യം ചാര്‍ത്തി. തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് പളളിക്കരയിലെ പ്രീതയെ പാണത്തൂരിലെ ജയന്‍ ജീവിത സഖിയാക്കിയത്.

പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, പൂബാണംകുഴി ക്ഷേത്ര ഭാരവാഹി ശിവരാമന്‍, തസ്‌ലീം ഐവ, കാപ്പില്‍ കെ.ബി.എം ഷെരീഫ്, നാസര്‍ ഇറാനി എരിയാല്‍ മഹറിന്റെ ഭാരവാഹികളായ അമീര്‍ മസ്താന്‍, ഫസ്‌ലു ഹമീദ്, ഹനീഫ് പി.എച്ച്, അബ്ദുല്‍ റഹിമാന്‍ ടി.കെ.എസ്, ഹസീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

18 നിര്‍ധനരായ പെണ്‍കുട്ടികളുടെയാണ് മഹര്‍ 2015 ല്‍ വിവാഹ സ്വപ്നം പൂവണിയുന്നത്. 5 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വരന് ഒരേ ഓട്ടോറിക്ഷയുമാണ് സമ്മാനമായി നല്‍കുന്നത്.
20000 പേര്‍ക്കായി സദ്യയും ഒരുക്കിയിട്ടുണ്ട്.

Keywords: Kasaragod-news News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.