പൊയിനാച്ചി : നെല്ലിയടുക്കം അടുക്കം വലിയവീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബ്രോഷര്‍ ബുക്ക്‌ലെറ്റ് പ്രകാശനം ചെയ്തു. തറവാട്ടില്‍ വെച്ച് നടന്ന യോഗത്തില്‍ ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ അവര്‍കളില്‍ നിന്നും പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വ: കെ.ബാലകൃഷ്ണന്‍ ആദ്യ ബ്രോഷര്‍ ഏറ്റുവാങ്ങി.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.കുഞ്ഞിരാമന്‍ നായര്‍ കുന്നുമ്മല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു, വര്‍ക്കിംഗ് ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍, തറവാട് പ്രസിഡണ്ട് അമ്പാടി ചെര്‍ക്കള, വാസുദേവ ബട്ടത്തൂര്‍, ഉദയമംഗലം സുകുമാരന്‍, കെ.വി.ദാമോദരന്‍ ഉദയമംഗലം, കാപ്പുങ്കയം കെ.കുഞ്ഞിരാമന്‍ നായര്‍, സി.നാരായണന്‍, കെ.കുഞ്ഞിക്കണ്ണന്‍ നായര്‍, കെ.ബലരാമന്‍ നമ്പ്യാര്‍, വൈ.കൃഷ്ണദാസ് എരോല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി സ്വാഗതവും, ആഘോഷകമ്മിറ്റി കണ്‍വീനര്‍ എന്‍.അച്ചുതന്‍ നെല്ലിയടുക്കം നന്ദിയും പറഞ്ഞു.
വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ കൂവം അളക്കലിന് മുന്നോടി യായുള്ള “കുല” കൊത്തല്‍ ചടങ്ങ് തറവാട്ടില്‍ നടന്നു.
വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ മറൂട്ട് കൂവം അളക്കല്‍ ഏപ്രില്‍ 12നും, ഏപ്രില്‍ 28 -ന് രാവിലെ കലവറ നിറയ്ക്കല്‍, കലവറ നിറയ്ക്കല്‍ ഘോഷയാത്ര പഞ്ചിക്കൊള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും രാത്രി 7 മണിക്ക് പനയാല്‍ കോട്ടക്കാല്‍ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി, ഏപ്രില്‍ 29ന് രാത്രി 8 മണിക്ക് തെയ്യം കൂടല്‍ തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, പൊട്ടന്‍ എന്നീ തെയ്യങ്ങളുടെ തുടങ്ങല്‍.
ഏപ്രില്‍ 30ന് പുലര്‍ച്ചെ 3 മണിക്ക് പൊട്ടന്‍ തെയ്യം 10 മണിക്ക് വിഷ്ണുമൂര്‍ത്തി, 10.30ന് പടിഞ്ഞാര്‍ ചാമുണ്ഡി, വൈകുന്നേരം 3 മണി മുതല്‍ കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 6 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം 9 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ് രാത്രി 12 മണിക്ക് ശ്രീ വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തുടങ്ങല്‍ തുടര്‍ന്ന് അന്നദാനം.
No comments:
Post a Comment