ഉളളാള്‍: (www.malabarflash.com)ഉള്ളാളില്‍ നടന്നുവരുന്ന സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി ഉറൂസ് പരിസരത്ത് പര്‍ദ്ദയണിഞ്ഞ് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. മംഗളൂരുവിനടുത്ത കണ്ണൂരിലെ സലീമാണ് പിടിയിലായത്.
ഉറൂസിന് എത്തിച്ചേരുന്നവരുടെ തിരക്കിനിടയില് നുഴഞ്ഞു കയറി മോഷണത്തിന് ശ്രമിച്ച പര്‍ദ്ദധാരിയെ നാട്ടുകാര്‍ പിടികൂടിയപ്പോഴാണ് യുവാവാണെന്ന് മനസ്സിലായത്.
കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര് പിന്തുടര്‍ന്ന് പിടിച്ചു. ക്ഷുഭിതരായ നാട്ടുകാരുടെ കയ്യേറ്റത്തിന് ഇരയായ യുവാവിനെ പിന്നീട് പൊലീസിന് കൈമാറി.
No comments:
Post a Comment