Latest News

കാണാതായ യുവതിയുടെ മൃതദേഹം 10 വര്‍ഷത്തിനു ശേഷം ഷാര്‍ജ മോര്‍ച്ചറിയില്‍ കണ്ടെത്തി

കൊച്ചി:(www.malabarflash.com)ദുബൈയില്‍ ഭര്‍ത്താവിനടുത്തത്തെി മൂന്നാം ദിവസം കാണാതായ നവവധുവിന്‍െറ മൃതദേഹം 10 വര്‍ഷത്തിനു ശേഷം ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ കണ്ടത്തെി.

ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് 10ാം വര്‍ഷം കസ്റ്റഡിയിലായതിന് പിന്നാലെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജിന്‍െറ മകള്‍ സ്മിതയുടെ (25) മൃതദേഹം ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ ദുബൈ പൊലീസ് കണ്ടത്തെിയത്.

കാമുകനായ ഡോക്ടറോടൊപ്പം പോകുന്നതായി കാണിച്ച് ഭാര്യയുടെ പേരില്‍ പുറത്തുവിട്ട കത്ത് വ്യാജമാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 11ന് അമേരിക്കയില്‍നിന്ന് വിളിച്ചുവരുത്തിയാണ് ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്‍റണിയെ (44) അറസ്റ്റ് ചെയ്തത്. (www.malabarflash.com)

ഇയാള്‍ നല്‍കിയ ജാമ്യ ഹരജിയില്‍ കക്ഷി ചേരാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് മൃതദേഹം കണ്ടത്തെിയതായി ദുബൈ പൊലീസ് അറിയിച്ചതിന്‍െറ വിശദാംശങ്ങള്‍ പിതാവ് ഹാജരാക്കിയത്. 2005 സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ ആന്‍റണിക്കടുത്തത്തെിയ സ്മിതയെ മൂന്നിനാണ് കാണാതായത്. വിവാഹസമ്മാനമായി കിട്ടിയ 38 പവന്‍െറ ആഭരണങ്ങളുമണിഞ്ഞാണ് വിസിറ്റിങ് വിസയില്‍ സ്മിത ദുബൈയിലത്തെിയത്. മൂന്നിന് വൈകുന്നേരം ആന്‍റണി സ്മിതയുടെ അമ്മാവനെ ഫോണില്‍ വിളിച്ച് കാണാതായ വിവരം അറിയിക്കുകയായിരുന്നു.

കാമുകനായ ഡോക്ടറോടൊപ്പം പോകുന്നതായി കാണിച്ച് സ്മിത കത്തെഴുതിവെച്ചതായും അറിയിച്ചു. ഈ കത്തിന്‍െറ പകര്‍പ്പുകള്‍ നാട്ടില്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. സംഭവത്തില്‍ ദുരൂഹതയുള്ളതായി കാണിച്ച് സ്മിതയുടെ മാതാപിതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കി. അതിനിടെ ദുബൈയിലുണ്ടായിരുന്ന സ്മിതയുടെ ബന്ധു മാക്സണ്‍ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ആന്‍റണിയുടെ താമസസ്ഥലത്തത്തെിയപ്പോള്‍ കണ്ണൂര്‍ സ്വദേശിനി മിനി എന്ന് പരിചയപ്പെടുത്തിയ യുവതിയെ ആന്‍റണിക്കൊപ്പം കാണാനിടയായി. വാക്കേറ്റത്തെ തുടര്‍ന്ന് മാക്സണെ പൊലീസ് അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലടച്ചു.

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ആന്‍റണി നാട്ടിലത്തെിയപ്പോള്‍ ജോര്‍ജിന്‍െറ പരാതിയില്‍ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യത്തില്‍ ഇറങ്ങി അമേരിക്കയിലേക്ക് പോയി. പിന്നീട് 2012ല്‍ തിരിച്ചത്തെി ഭാര്യയുടെ അവിഹിത ബന്ധം ആരോപിച്ച് ഏകപക്ഷീയമായി വിവാഹ മോചനവും നേടി. ആലുവ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് മടങ്ങി.

ഇതിനിടെ മുഖ്യമന്ത്രിക്ക് സ്മിതയുടെ പിതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സ്മിതയുടേതെന്ന പേരില്‍ എഴുതിയ കത്ത് ഫോറന്‍സിക് പരിശോധനക്ക് വിടുകയും ചെയ്തിരുന്നു. കൈയക്ഷരം ആന്‍റണിയുടേത്തന്നെയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കേസ് തീര്‍പ്പാക്കാനെന്ന പേരില്‍ അമേരിക്കയില്‍നിന്ന് വിളിച്ചുവരുത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടുകയായിരുന്നു.(www.malabarflash.com)
ആന്‍റണി ഇവിടെ അറസ്റ്റിലായതിനെ തുടര്‍ന്ന് ദുബൈ പൊലീസ് മുഖേന നടത്തിയ തിരച്ചിലിലാണ് സ്മിതയുടെ മൃതദേഹം ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ കണ്ടത്തെിയത്. കൊലചെയ്ത് യു.എ.ഇയിലെ ഒറ്റപ്പെട്ട പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടത്തെിയതെന്നാണ് ദുബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. സ്മിതയെ കാണാതായെന്ന് ആന്‍റണി പരാതിപ്പെട്ട അന്നുതന്നെയാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹമായതിനാല്‍ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.