ഉദുമ: (www.malabarflash.com)ബാര പാറമ്മല്‍ വയനാട്ടുകുലവന്‍ ഉത്സവത്തിന് കൂവം അളന്നു. തറവാട്ടില്‍ ചൂട്ടൊപ്പിക്കലിനു നേതൃത്വംനല്കുന്ന എം.അപ്പുഡു മാങ്ങാട് കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രത്തിലേക്ക് ആദ്യ അളവ് നടത്തി ചടങ്ങിന് തുടക്കം കുറിച്ചു.
തുടര്‍ന്ന് നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ക്ഷേത്രങ്ങളിലേക്കുമുള്ള കൂവം അളന്നു. തെയ്യംകെട്ടുത്സവത്തിന് അടയാളം കൊടുക്കലും പിന്നീട് നടന്നു.
ഉത്സവക്കമ്മിറ്റി ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ നായര്‍ കാപ്പുംകയം, വര്‍ക്കിങ് ചെയര്‍മാന്‍ സി.എച്ച്.നാരായണന്‍, ജന. കണ്‍വീനര്‍ കൃഷ്ണന്‍ പാത്തിക്കാല്‍, ഖജാന്‍ജി രവീന്ദ്രന്‍ കാഞ്ഞങ്ങാട്, വര്‍ക്കിങ് കോ ഓര്‍ഡിനേറ്റര്‍ അച്യുതന്‍ ആടിയത്ത്, പാലക്കുന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ.ബാലകൃഷ്ണന്‍, ക്ഷേത്രംസ്ഥാനികര്‍, ഉത്സവക്കമ്മിറ്റിയുടെ സഹ ഭാരവാഹികള്‍, കോയ്മമാര്‍, നാട്ടുകാര്‍ തുടങ്ങി ആയിരക്കണക്കിനുപേര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഉത്സവ കലവറനിറയ്ക്കല്‍ 22-ന് നടക്കും.
24 മുതല്‍ 26 വരെയാണ് വായനാട്ടുകുലവന്‍ ഉത്സവം. 26-ന് വൈകിട്ട് മൂന്നിനാണ് വയനാട്ടുകുലവന്റെ പുറപ്പാട്.
No comments:
Post a Comment