Latest News

മതതീവ്രവാദികള്‍ യഥാര്‍ഥ ഇസ്ലാമല്ല-എം.കെ.ജിസ്തി

മംഗളൂരു: (www.malabarflash.com)മതത്തിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ ഇസ്‌ലാമുകളല്ലെന്ന് ഗുജറാത്ത് ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ച നേതാവും ഹജ്ജ്കമ്മിറ്റി പ്രസിഡന്റുമായ എം.കെ.ജിസ്തി പറഞ്ഞു. മംഗളൂരു സര്‍ക്യൂട്ട് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തില്‍ വിശ്വസിക്കുന്നവരെ മുസലീംങ്ങള്‍ എന്നു വിളിക്കാനാവില്ലെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഖുര്‍ആനും ഹദീസും പിന്തുടരുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. അങ്ങനെയുള്ളയാള്‍ക്ക് തീവ്രവാദിയോ ഭീകരവാദിയോ ആകാനാവില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് ആരും പിന്തുണ നല്കരുത്. അതൊന്നും ഇസ്‌ലാമിനു വേണ്ടിയല്ല. അദ്ദേഹം പറഞ്ഞു.


ഉള്ളാര്‍ ദര്‍ഗയില്‍ നടക്കുന്ന ഉറൂസിലും അദ്ദേഹം പങ്കെടുത്തു. ദര്‍ഗ മതസമന്വയത്തിന്റെ മനോഹരമായ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ മതനയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഗുജറാത്തില്‍ മോദി ഭരണം തുടങ്ങിയതിനു ശേഷമാണ് മതപരമായ കലാപങ്ങളും അക്രമങ്ങളും കുറഞ്ഞതെന്ന് ചിസ്തി പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും ജനതാദള്‍ സര്‍ക്കാരിന്റെയും കാലത്ത് വര്‍ഷം ഒരു വര്‍ഗീയകലാപമെങ്കിലും നടക്കുമായിരുന്ന ഗുജറാത്ത് ഇപ്പോള്‍ ശാന്തമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് സമാധാനം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ ശക്തമായ നടപടിതന്നെ കൈക്കൊള്ളാനാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ തീരുമാനമെന്നും ജിസ്തി പറഞ്ഞു. റഹീം ഉച്ചിള, സതീഷ് പ്രഭു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Karnadaka, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.