ബ്രൂണൈ: [www.malabarflash.com]ആഢംബരത്തിന്റെ അവസാനവാക്കെന്ന പ്രയോഗം പോലും ബ്രൂണൈ സുല്‍ത്താന്റെ കാര്യത്തില്‍ തോറ്റുപോകും. പണത്തിന്റെ മടിത്തട്ടില്‍ കിടന്നുറങ്ങുന്ന ഈ കൊച്ചുരാജ്യത്തിന്റെ ഭരണാധികാരിയുടെ ഇളയമകന്റെ വിവാഹം അപ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ. VIDEO>>>
ബ്രൂണയ് സുല്‍ത്താന്‍ ഹസ്സന്‍ അല്‍ബുക്കിയുടെയും സലേഹ രാജ്ഞിയുടെയും ഇളയമകനാണ് അബ്ദുല്‍ മാലിക്കി(31)ന്റെ വിവാഹമാണ് ആര്‍ഭാടത്തിന്റെ വൈഡ്യൂര്യത്തിളക്കവുമായി ലോകത്തിന്റെ ശ്രദ്ധ കവര്‍ന്നത്.
ആഡംബരത്തിന്റെ പര്യായമായ ബ്രൂണൈ കൊട്ടാരത്തിലായിരുന്നു കല്യാണം. ഐ.ടി വിദഗ്ധയായ റാബിഅത്തുല്‍ അദവിയ്യ (22)യായിരുന്നു വധു.
വിവാഹ വേളയില്‍ രാജകുമാരനും വധുവും അണിഞ്ഞത് വജ്രം പതിച്ച, സ്വര്‍ണത്തില്‍ തുന്നിയ പരമ്പരാഗതവേഷം. റാബിയ ധരിച്ച വിവാഹ കിരീടത്തില്‍ ആറ് വലിയ മരതകക്കല്ലുകള്‍ പതിച്ചിരുന്നു. അവര്‍ ധരിച്ച വജ്ര നെക്‌ലസിലുമുണ്ടായിരുന്നു മരതകക്കല്ലുകള്‍. അവയ്ക്ക് മുന്തിരിയുടെ ആകൃതി. മരതകം കൊളുത്തിയ മറ്റൊരു വജ്രമാലയും വധു അണിഞ്ഞു. കാലില്‍ സ്വരോസ്‌കി ക്രിസ്റ്റലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചെരുപ്പുകളാണ് വധു അണിഞ്ഞിരുന്നത്.
വിവാഹവേളയില്‍ റാബിയയുടെ കൈയിലുണ്ടായിരുന്നത് പൂക്കള്‍ കൊണ്ടുള്ള പൂച്ചെണ്ടായിരുന്നില്ല. രത്‌നങ്ങള്‍ കൊണ്ടാണ് അവ നിര്‍മ്മിച്ചത്. ബ്രൂണൈയുടെ തലസ്ഥാനമായ ബാന്ദര്‍ സെരി ബെഗവാനിലെ 1788 മുറികളുള്ള ഇസ്താന നൂറല്‍ ഇമാന്‍ കൊട്ടാരത്തിലാണ് വിവാഹ വേദി സജ്ജീകരിച്ചിരുന്നത്. വധൂവരന്മാര്‍ ഇരുന്ന കസേരകളടക്കം രത്‌നം പതിപ്പിച്ചവയായിരുന്നു.
സൗദി രാജകുമാരന്‍ സൗദ് ബിന്‍ അബ്ദുള്‍ മൊഹ്‌സേന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉള്‍പ്പടെ വിശിഷ്ടാതിഥികള്‍ക്ക് മുന്നിലാണ് ചടങ്ങുകള്‍ നടന്നത്.
ലോകത്തെ പ്രായം കുറഞ്ഞ ധനാഢ്യരിലൊരാളാണ് അബ്ദുള്‍ മാലിക്. ബ്രൂണൈയുടെ കിരീടവകാശമുള്ള രണ്ടാമത്തെ രാജകുമാരന്‍. ബ്രൂണൈ കൊട്ടാരത്തിലെ സിംഹാസനത്തിലിരുന്നുകൊണ്ടാണ് വധൂവരന്മാര്‍ പരമ്പരാഗത ചടങ്ങളുകളില്‍ പങ്കുകൊണ്ടത്. ഏപ്രില്‍ അഞ്ചിന് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, വധൂവരന്മാര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ഈ ചടങ്ങില്‍ മാത്രമാണ്.
മൂന്ന് ഭാര്യമാരില്‍നിന്നായി 12 മക്കളാണ് ബ്രൂണൈ സുല്‍ത്താനുള്ളത്. അഞ്ച് ആണ്‍മക്കളും ഏഴ് പെണ്‍മക്കളും. ഇപ്പോഴത്തെ രാജ്ഞിയായ സലേഹയുടെ മകനാണ് അബ്ദുള്‍ മാലിക്. സലേഹയെ 1965ലാണ് സുല്‍ത്താന്‍ വിവാഹം കഴിച്ചത്. 12 മക്കളില്‍ ആറാമനാണ് അബ്ദുള്‍ മാലിക്.
പരമ്പരാഗത ചടങ്ങുകള്‍ക്ക് ശേഷം 5000ത്തോളം അതിഥികള്‍ക്കായി ആര്‍ഭാടപൂര്‍ണമായ വിരുന്നുസല്‍ക്കാരവുമുണ്ടായിരുന്നു. അതോടെ 11 ദിവസം നീണ്ട വിവാഹച്ചടങ്ങുകള്‍ക്ക് സമാപനമായി. വിവാഹനിശ്ചയം മുതല്‍ ആരംഭിക്കുന്ന ചടങ്ങുകളാണിത്. വരന്റെ കൂട്ടത്തില്‍നിന്നൊരാള്‍ വധുവിന്റെ വീട്ടിലെത്തി വിവാഹവാഗ്ദാനം നടത്തുന്നതും ചടങ്ങിന്റെ ഭാഗമാണ്.
No comments:
Post a Comment