Latest News

ഉദുമ കരിപ്പോടിയില്‍ യുവാവ് മര്‍ദ്ദനമേററ് മരിച്ചു

ഉദുമ: [www.malabarflash.com] ഉദുമ കരിപ്പോടിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അടിയേററ് മരിച്ചു. പളളിക്കര മുക്കൂട് സ്വദേശിയും കണ്ണംകുളത്ത് ക്വട്ടേഴ്‌സില്‍ തമാസിക്കുന്ന അബൂബക്കറിന്റെ മകന്‍ ഷാഹുല്‍ ഹമീദ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം.

ഷാഹുല്‍ ഹമീദും സഹോദരന്‍ ബാദുഷയും ഉദുമ പടിഞ്ഞാറിലെ മരണ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ 10 സംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേററ ഷാഹുല്‍ ഹമീദിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. [www.malabarflash.com] 
കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ആളുമാറി അക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന.


 [www.malabarflash.com]  മുമ്പ് ഗള്‍ഫിലായിരുന്ന ഷാഹുല്‍ ഹമീദ് അസുഖത്തെതുടര്‍ന്നാണ് നാട്ടിലെത്തിയത്. എറണാകുളത്തെ ആശുപത്രിയില്‍ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ഒന്നര മാസം മുമ്പാണ് അസുഖം ഭേദമായത്. ഇതിന് ശേഷം ഗള്‍ഫിലേക്ക് പോകാനുളള ഒരുക്കത്തിനിടെയാണ് സംഭവം നടന്നത്.

മാതാവ്: ദൈനബി, ഭാര്യ: മിസ്‌രിയ, മക്കള്‍: മിനഫാത്തിമ (രണ്ട് വയസ്സ്), സന (ഒരു വയസ്സ്).
മററു സഹോദരങ്ങള്‍: ജുബൈരിയ, റഹ്മത്ത്, റിയ, സീനത്ത്‌
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.