Latest News

ആബിദ് കൊലക്കേസ് സൂത്രധാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: [www.malabarflash.com]തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദീ(22) നെ കാസര്‍കോട് എം.ജി റോഡില്‍ മുസ്ലിം ലീഗ് ഓഫിസിനടത്ത കടയില്‍ കുത്തിക്കൊന്ന കേസിലെ മൂന്നുപേരെ കര്‍ണാടകയിലെ ഒളിസങ്കേതത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. 

കേസിലെ സൂത്രധാരനെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന എസ്.പി നഗറിലെ വൈശാഖ് (22), ആര്‍.ഡി നഗര്‍ ദേവര്‍ഗുഡ്ഡെയിലെ ശൈലേഷ് ആചാര്യ (24), ആര്‍.ഡി നഗറിലെ രാധാകൃഷ്ണന്‍ എന്ന കുട്ടന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തും സംഘവുമാണ് പ്രതികളെ പിടിച്ചത്.
മൂവരേയും അറസ്റ്റ് ചെയ്തതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.  [www.malabarflash.com]

നേരത്തെ അറസ്റ്റിലായ ജ്യോതിഷിന്റെ സഹോദരനാണ് വൈശാഖ്. തിരുവനന്തപുരത്തെ ജോലി സ്ഥലത്ത് വെച്ചാണ് വൈശാഖ് ആബിദിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.