Latest News

ജിന്ന് വിവാദം: ചെറുവാടി സലഫി പള്ളിയില്‍ സംഘര്‍ഷം; രണ്ട് ഖുതുബയും രണ്ട് നമസ്കാരവും

കൊടിയത്തൂര്‍: [www.malabarflash.com] ചെറുവാടി കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തിന്‍െറ കീഴിലുള്ള സലഫി പള്ളിയില്‍ സംഘര്‍ഷം. ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് നിലവിലുള്ള അസ്വാരസ്യങ്ങളാണ് വെള്ളിയാഴ്ച രൂക്ഷമായത്. ജിന്ന് വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് കെ.എന്‍.എമ്മില്‍നിന്ന് ഒരുവിഭാഗത്തെ പുറത്താക്കിയിരുന്നു. പള്ളിയുടെ നടത്തിപ്പിനും ആരാധനകള്‍ക്കുമെല്ലാം നേതൃത്വം കൊടുത്തിരുന്നത് നടപടിക്ക് വിധേയമായ വിഭാഗമായിരുന്നു. രണ്ടാഴ്ചമുമ്പ് ജുമുഅ പ്രസംഗത്തില്‍ ജിന്ന് വിവാദം പരാമര്‍ശിച്ചത് ചിലര്‍ ചോദ്യം ചെയ്തതാണ് പ്രശ്നമായത്.

ഇതിനത്തെുടര്‍ന്ന് മുജാഹിദ് ഒൗദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവും ചേര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് സഹായത്തോടെ മറ്റൊരു പണ്ഡിതന്‍െറ നേതൃത്വത്തില്‍ ഖുതുബ നടത്തി. എന്നാല്‍, വെള്ളിയാഴ്ചയിലെ ഖുതുബക്ക് ഒൗദ്യോഗിക വിഭാഗവും മറുവിഭാഗവും വെവ്വേറെ ഖത്തീബുമാരെ കൊണ്ടുവന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. നാലുവര്‍ഷത്തോളമായി സ്ഥിരം ഖുതുബ നടത്തുന്ന ശാഫി മൗലവി വെള്ളിയാഴ്ച നേരത്തെതന്നെ പ്രസംഗപീഠത്തില്‍ കയറിയിരുന്നു. എന്നാല്‍, ഒൗദ്യോഗിക വിഭാഗത്തിന്‍െറ ഇമാം സി.വി. അബ്ദുല്ല ഖുതുബ നടത്തണമെന്നായിരുന്നു പൊലീസ് നിര്‍ദേശം. ഒൗദ്യോഗിക വിഭാഗം മിമ്പറിനുതാഴെ സ്റ്റൂളിട്ട് പ്രസംഗം തുടങ്ങിയപ്പോള്‍ പ്രസംഗപീഠത്തില്‍ സമാന്തര ഖുതുബയും നടന്നു.

പ്രസംഗം അവസാനിപ്പിച്ച് ശാഫി മൗലവി നമസ്കാരത്തിന് ശ്രമിച്ചെങ്കിലും പൊലീസ് ഒൗദ്യോഗിക വിഭാഗത്തോട് നമസ്കരിക്കാന്‍ നിര്‍ദേശം നല്‍കി. ഒൗദ്യോഗിക വിഭാഗത്തിന്‍െറ നമസ്കാര സമയം പുറത്തിറങ്ങിയ മറുവിഭാഗം അതിനുശേഷം തിരിച്ചത്തെി നമസ്കാരം നടത്തുകയായിരുന്നു. പ്രശ്നപരിഹാരത്തിന് ശനിയാഴ്ച ഇരുവിഭാഗത്തെയും താമരശ്ശേരി ഡിവൈ.എസ്.പി മുമ്പാകെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

ആദര്‍ശ വ്യതിയാനം, സംഘടനാവിരുദ്ധ പ്രവര്‍ത്തനം എന്നീ കാരണങ്ങളാല്‍ കെ.എന്‍.എമ്മില്‍നിന്ന് പുറത്താക്കിയ ഏതാനും മടവൂര്‍ ഗ്രൂപ് പ്രവര്‍ത്തകര്‍ ചെറുവാടി സലഫി പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിച്ച് ജുമുഅ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി മുജാഹിദ് വിഭാഗം കുറ്റപ്പെടുത്തി. ബി. ജമാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍, നജീബ്, സര്‍ജാസ് എന്നിവര്‍ സംസാരിച്ചു.

എന്നാല്‍, മടവൂര്‍ വിഭാഗം മാത്രമല്ല, കെ.എന്‍.എം ഒൗദ്യോഗിക വിഭാഗവുംകൂടി സംയുക്തമായിട്ടാണ് മുജാഹിദ് ആദര്‍ശത്തിനെതിരായ ജിന്ന് പരാമര്‍ശവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെട്ടതെന്നും സലഫി ആശയത്തിനെതിരെ മിമ്പര്‍ ദുരുപയോഗം ചെയ്യുന്നത് ഭാവിയിലും ഒറ്റക്കെട്ടായി നേരിടുമെന്നും മടവൂര്‍ വിഭാഗം, കെ.എന്‍.എം എന്നിവയുടെ ഭാരവാഹികളായ കെ.വി. മുഹമ്മദ് ഹനീഫ, എന്‍.കെ. അബ്ദുറഹിമാന്‍, പി.പി. ലായിഖലി, കുറുവാട്ടങ്ങല്‍ ജമാല്‍ എന്നിവര്‍ അറിയിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.