കോട്ടയം: [www.malabarflash.com] പാറമ്പുഴ കൂട്ടക്കൊലപാതകക്കേസിലെ പ്രതിയില്‍ നിന്നും കണ്ടെടുത്ത തൊണ്ടിമുതലില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ ചെവിയും. ധൃതിയില്‍ ആഭരങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ കമ്മല്‍ കഴിച്ചുമാറ്റാന്‍ കഴിയാതെ വന്നതോടെ ചെവിയടക്കം മുറിച്ചുമാറ്റി പ്രതി ബാഗിലിടുകയായിരുന്നു.
എത്രത്തോളം ക്രൂരമായിരുന്നു കൊലപാതകിയുടെ മനസെന്നു തെളിയിക്കുന്നതായിരുന്നു ഈ ദൃശ്യമെന്നു പോലീസ് പറഞ്ഞു. കൊലപാതകം നടന്നതിനു തൊട്ടുപിന്നാലെ തന്നെ പ്രതിയുടേതു ക്രൂരമായ മനോനിലയാണെന്നു പോലീസിനു വ്യക്തമായിരുന്നു.
മൂവരെയും കൊലപ്പെടുത്തിയ രീതികള്‍ ഇതിനു തെളിവാണ്. മൂവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കഴുത്തറക്കുകയും ചെയ്തിരുന്നു. പ്രവീണ്‍ലാലിന്റെ ദേഹത്ത് വൈദ്യുതാഘാതം ഏല്‍പ്പിക്കാന്‍ ശ്രമം നടത്തുകയും മറ്റുള്ളവരുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
സംഭവസ്ഥലത്തു നിന്നു കാണാതായ മറ്റ് ആഭരണങ്ങള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും നരേന്ദ്രയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണു വീണ്ടെടുക്കാനുള്ളത്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാനുള്ള ശ്രമം പോലും നടത്താന്‍ അനുവദിക്കാതെയാണു പോലീസ് പ്രതിയെ പിടികൂടിയത്.
പ്രസന്നയുടെ മോഷ്ടിച്ച മൊബൈലില്‍നിന്നുള്ള സിഗ്നല്‍ പിന്തുടര്‍ന്നാണ് പോലീസ് ഫിറോസാബാദിലെത്തിയത്. അവിടെയുള്ള പോലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് മനസിലാക്കിയശേഷം വീടുവളയുകയായിരുന്നു.
കുടുംബത്തിലെ മൂന്നുപേരെ കഴുത്തറുത്ത് കൊന്നത് മോഷണത്തിനുവേണ്ടിയെന്ന അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ‘രഹ്ന’യില്‍ കൈലാസ് ചന്ദ്രയുടെ മകന്‍ നരേന്ദ്ര കുമാര്‍(26)ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴിനാണ് പാറമ്പുഴ തുരുത്തേല്‍കവല മൂലേപ്പറമ്പില്‍ എം കെ ലാലസന്‍(73), ഭാര്യ പ്രസന്ന(54), ഇവരുടെ മകന്‍ പ്രവീണ്‍ലാല്‍(28) എന്നിവരെ ‘വാഷ് വേള്‍ഡ്’ എന്ന ഇവരുടെ അലക്കുതൊഴില്‍ സ്ഥാപനത്തിനുള്ളില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്..
എത്രത്തോളം ക്രൂരമായിരുന്നു കൊലപാതകിയുടെ മനസെന്നു തെളിയിക്കുന്നതായിരുന്നു ഈ ദൃശ്യമെന്നു പോലീസ് പറഞ്ഞു. കൊലപാതകം നടന്നതിനു തൊട്ടുപിന്നാലെ തന്നെ പ്രതിയുടേതു ക്രൂരമായ മനോനിലയാണെന്നു പോലീസിനു വ്യക്തമായിരുന്നു.
മൂവരെയും കൊലപ്പെടുത്തിയ രീതികള്‍ ഇതിനു തെളിവാണ്. മൂവരെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കഴുത്തറക്കുകയും ചെയ്തിരുന്നു. പ്രവീണ്‍ലാലിന്റെ ദേഹത്ത് വൈദ്യുതാഘാതം ഏല്‍പ്പിക്കാന്‍ ശ്രമം നടത്തുകയും മറ്റുള്ളവരുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു.
സംഭവസ്ഥലത്തു നിന്നു കാണാതായ മറ്റ് ആഭരണങ്ങള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും നരേന്ദ്രയുടെ വീട്ടില്‍ നിന്നു കണ്ടെത്തി. ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണു വീണ്ടെടുക്കാനുള്ളത്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാനുള്ള ശ്രമം പോലും നടത്താന്‍ അനുവദിക്കാതെയാണു പോലീസ് പ്രതിയെ പിടികൂടിയത്.
പ്രസന്നയുടെ മോഷ്ടിച്ച മൊബൈലില്‍നിന്നുള്ള സിഗ്നല്‍ പിന്തുടര്‍ന്നാണ് പോലീസ് ഫിറോസാബാദിലെത്തിയത്. അവിടെയുള്ള പോലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് മനസിലാക്കിയശേഷം വീടുവളയുകയായിരുന്നു.
കൊലയ്ക്കു പിന്നാലെ മോഷണം നടത്തിയശേഷം സ്വന്തം നാട്ടിലേക്ക് കടന്ന പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടു വളഞ്ഞായിരുന്നു പ്രതിയെ പിടികൂടിയത്.
അന്വേഷണസംഘം ശനിയാഴ്ച കോട്ടയത്തേക്ക് പുറപ്പെടും. പ്രതിയെ വിമാനമാര്‍ഗം കൊണ്ടുവരാനാണ് ശ്രമം. ഫിറോസാബാദ് കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റുമായി വേണം അന്വേഷണസംഘത്തിന് കേരളത്തിലേക്ക് തിരിക്കാന്‍.
Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment