Latest News

തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; അബദ്ധത്തില്‍ വെടിയേറ്റ യുവതി മരിച്ചു

മോസ്‌കോ: [www.malabarflash.com] സെല്‍ഫി ജ്വരത്തിലാണ് ലോകം. വ്യത്യസ്തമായ സെല്‍ഫിയെടുക്കാന്‍ എന്തു സാഹസത്തിനുമൊരുക്കം. എന്നാല്‍ 'വെറൈറ്റി' സെല്‍ഫിക്കുവേണ്ടി ശ്രമിച്ച് ജീവന്‍ തന്നെ നഷ്ടമായാലോ..! റഷ്യയില്‍ നിന്നാണ് ഈ രക്തരൂക്ഷിത സെല്‍ഫിയുടെ വാര്‍ത്തയും വരുന്നത്.

റഷ്യയില്‍ തലയിലേക്കു തോക്കു ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവതി അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. സര്‍ക്കാര്‍ ജീവനക്കാരിയായ 21 കാരിക്കാണു സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റത്.

തോക്ക് തലയിലേക്കു ചൂണ്ടിയ യുവതി, മറുകൈകൊണ്ടു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു സെല്‍ഫിക്കും ശ്രമിച്ചു. ഫോണില്‍ വിരല്‍ അമര്‍ത്തുന്നതിനു പകരം തോക്കിന്റെ കാഞ്ചിയിലാണ് ഇവരുടെ വിരല്‍ അമര്‍ന്നത്. 

ക്ലോസ് റേഞ്ചില്‍ നിന്നു വെടിയേറ്റ യുവതിയെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ ജോലിചെയ്യുന്ന ഓഫീസിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ തോക്കാണു സെല്‍ഫിയെടുക്കാന്‍ ഉപയോഗിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Keywords: World News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.