Latest News

രാത്രിയില്‍ പൗഡര്‍ പൂശി നില്‍ക്കുന്ന തെരുവുസ്ത്രീയല്ല ലീഗെന്ന് കെ എം ഷാജി

കണ്ണൂര്‍: [www.malabarflash.com] മുസ്ലീം ലീഗിന്റെ പിന്തുണ തേടുമെന്ന് പറഞ്ഞ സിപിഎം നേതാവ് ഇപി ജയരാജന് മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ മറുപടി. ജയരാജന്‍ കൈകാട്ടി വിളിക്കുമ്പോള്‍ പുറകേ ചെല്ലാന്‍ രാത്രിയില്‍ പൗഡര്‍ പൂശിയിറങ്ങുന്ന തെരുവുസ്ത്രീയല്ല മുസ്ലിം ലീഗെന്ന് ഷാജി പ്രതികരിച്ചു.

രാഷ്ട്രീയത്തില്‍ ആത്യന്തിക എതിരാളികളില്ലെന്നതു ശരിയാണ്. എന്നാല്‍, വിളിക്കുന്നവന്റെ ഊക്കോ സ്ഥാനമോ നോക്കിയല്ല ലീഗ് നിലപാടുകള്‍ സ്വീകരിക്കുന്നത്.

എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിന്റെ ചോരയുടെ കണക്കു പറഞ്ഞു തീര്‍ത്താല്‍ എല്‍ഡിഎഫിലേക്കു വരാന്‍ തയാറാണെന്നും കെ.എം. ഷാജി പറഞ്ഞു. എംഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം. ഷാജി.

യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണമെങ്കില്‍ മുസ്ലീം ലീഗിനെയും കൂട്ടുപിടിക്കുമെന്ന് ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയരാജന്റെ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പരിഹസിച്ചിരുന്നു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.