Latest News

മംഗലാപുരം ദുരന്തത്തില്‍ പൊലിഞ്ഞവര്‍ക്കായി പ്രാര്‍ത്ഥനയോടെ അവര്‍ ഒത്തുകൂടി

മംഗളൂരു: [www.malabarflash.com] നാടിനെ നടുക്കിയ എയര്‍ഇന്ത്യാ ദുരന്തത്തിന് അഞ്ച് വര്‍ഷം തികയുന്ന ഓര്‍മനാളില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സുമനസ്സുകളും ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്ന് ബാഷ്പാഞ്ജലി അര്‍പ്പിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. രമാനാഥ റൈ, നളിന്‍ കുമാര്‍ കട്ടീല്‍ എം.പി., ഡെപ്യൂട്ടി കമ്മീഷണര്‍ എ.ബി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. ശ്രീവിദ്യ, ബജ്‌പെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന്‍, മറ്റു ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.

ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി രമാനാഥ റൈ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ സ്മരണാര്‍ത്ഥം സ്ഥാപിക്കുന്ന പാര്‍ക്കിന്റെ നിര്‍മ്മാണം ഒരാഴ്ചക്കുള്ളില്‍ തുടങ്ങുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ എ.ബി. ഇബ്രാഹിം പറഞ്ഞു.

മംഗ്ലൂര്‍ അന്താരാഷ്ട്ര തുറുമുഖത്തിന്റെയും ബജ്‌പെ എയര്‍പോര്‍ട്ടിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടമാണ് തണ്ണീര്‍ബാവി ബീച്ച് റോഡിന്റെ തുടക്കത്തില്‍ കുളൂര്‍ പാലത്തിനടുത്ത് സ്മാരക പാര്‍ക്ക് നിര്‍മ്മിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വിമാനാപകടത്തില്‍ 158 ജീവനുകള്‍ പൊലിഞ്ഞിരുന്നു.
Advertisement

Keywords: Mangaluru News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.