ദുബായ്: [www.malabarflash.com] വീട്ടിലെ കിടപ്പുമുറിയില്‍ സുഖനിദ്രയിലാണ്ടു കിടക്കുന്ന അപരിചിതനെ കണ്ടാല്‍ ആരും ഒന്നു ഞെട്ടും. അപരിചിതന്‍ നന്നായി മദ്യപിച്ചിട്ടുണ്ടെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ദുബായില്‍ താമസിക്കുന്ന ടുണീഷ്യന്‍ യുവതി ചെയ്തത് അല്‍പം വ്യത്യസ്തമായൊരു കാര്യമാണ്.
സുഖനിദ്രയിലാണ്ടു കിടക്കുന്ന അപരിചിതനെക്കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആ അപൂര്‍വനിമിഷം അങ്ങനെയങ്ങ് മിസ് ചെയ്യാന്‍ അവര്‍ക്കായില്ല. അതുകൊണ്ട് അവര്‍ അപരിചിതനെ ഉണര്‍ത്താതെ ഒരു സെല്‍ഫിയെടുത്തു.
അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. അതിനുതാഴെ ഇങ്ങനെ കുറിച്ചു. വീട്ടിലെത്തി കതകുതുറന്നപ്പോള്‍ എന്റെ കിടക്കയില്‍ ഒരു അപരിചിതന്‍. മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. അതിനുതാഴെ ഇങ്ങനെ കുറിച്ചു. വീട്ടിലെത്തി കതകുതുറന്നപ്പോള്‍ എന്റെ കിടക്കയില്‍ ഒരു അപരിചിതന്‍. മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
അതിനുശേഷം അവര്‍ ദുബായ് പോലീസിനെ വിളിച്ചു. പോലീസെത്തി അപരിചിതനെ അറസ്റ്റ് ചെയ്തു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നുവെങ്കിലും മോഷ്ടാവല്ലെന്നാണ് പോലീസ് പറയുന്നത്.
No comments:
Post a Comment