Latest News

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മലയാളം പഠിപ്പിക്കാത്ത നവജീവനാ സ്‌ക്കൂളിനെതിരെ നടപടി വേണം - കര്‍മ്മ സമിതി

ബദിയഡുക്ക : [www.malabarflash.com] കേരളത്തില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അതിന് പുല്ല് വില കല്‍പ്പിക്കാതെ എല്‍.പി, യു.പി ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാന്‍ കൂട്ടാക്കാത്ത നവജീവന ഹൈസ്‌ക്കൂളിലെ മാനേജ്‌മെന്റിനെ പിരിച്ച് വിടണമെന്ന് ബഹുജന കര്‍മ്മ സമിതി ആവശ്യപ്പെട്ടു. 

കഴിഞ്ഞ 10 വര്‍ഷത്തോളമായി നവജീവന സ്‌ക്കൂളില്‍ മലയാളം പഠിപ്പിച്ച് വരുന്നു. ഒരു സുപ്രഭാതത്തില്‍ കാസര്‍കോട്‌ ഡി.ഇ.ഒ യുടെ ഒരു കത്തിന്റെ മറവില്‍ മലയാളം പഠിപ്പിക്കുന്നത് നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും കര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി. 

സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകള്‍ സമര പന്തലില്‍ എത്തി. യോഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ നൗഷാദ് മാഡത്തട്ക്ക അദ്യക്ഷത വഹിച്ചു. 

സമരം ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മുനിയൂര്‍ സ്വാഗതം പറഞ്ഞു. സുധാ ജയറാം, ഗംഗാദര ഗോളിയഡ്ക്ക, അന്‍നര്‍ ഓസോണ്‍, ജഗന്നാഥ ഷെട്ടി, ബി.എച്ച് അബ്ദുല്ല കുഞ്ഞി, ജീവന്‍ തോമസ്, ബദ്രുദ്ധീന്‍ താസിം, ബാബു കോടോത്ത്, രവീന്ദ്ര കണ്ണാങ്കൈ, സഞ്ചീവ റൈ,ചന്ദ്ര ശേഖര ഷെട്ടി, കെ.എസ് മുഹമ്മദ്, അബ്ദുല്ല ചാലക്കര, അബൂബക്കര്‍ പാലക്കാര്‍, എ.എസ് മാന്യ, രാധ, ബിന്ദു, സുഹൈല, വിഷലാക്ഷി, ഓമന, ആഡ്വ. വെങ്കട്ട്രാമണ ഭട്ട്, അഡ്വ. പ്രകാഷ് അമ്മണ്ണയ്യ, എം.എച്ച് ജനാര്‍ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.