Latest News

ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ മലനാട് ബിയര്‍ പാര്‍ലര്‍ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി റെജിന്‍ (19)ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് ബിയര്‍ പാര്‍ലര്‍ വൃത്തിയാക്കുന്നതിനിടയില്‍ റെജിന് മോട്ടോറിന്റെ സ്വിച്ചില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.