ശിവപുരി: [www.malabarflash.com] മധ്യപ്രദേശില്‍ യുവാവ് മുന്‍ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിന് പ്രതികാരമായാണ് യുവാവിന്റെ ആക്രമണം. യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം.
ബദര്‍വാസ് സ്വദേശിയായ ബണ്ടി ജാദവിന്റെ പീഡനം സഹിക്കവയ്യാതെ ഭാര്യ സുശീല മറ്റൊരു വിവാഹത്തിന് തയ്യാറാവുകയായിരുന്നു.ബണ്ടിയെ ഉപേക്ഷിച്ച് സുശീല നാട്ടുകാരനായ അശോകിനെ വിവാഹം ചെയ്തു.ബദര്‍വാസിലെ മാര്‍ക്കറ്റില്‍വച്ച് സുശീലയെയും ഭര്‍ത്താവിനെയും ബണ്ടി കാണുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
ഇരുവര്‍ക്കുമെതിരെ ബണ്ടിയും സംഘവും ആക്രമണം നടത്തി.അശോകിന്റെ ബന്ധുക്കളെയും ആക്രമിച്ച ബണ്ടി സുശീലയുടെ മൂക്ക് കടിച്ചുപറിക്കുകയായിരുന്നു.പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറയുന്നു. പരിക്കേറ്റവരെല്ലാം ശിവപുരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: National News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment