അമ്പലത്തറ: [www.malabarflash.com] അഞ്ചാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് പിടികൂടി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൂലിത്തൊഴിലാളിയായ സ്വന്തം പിതാവ് പീഡിപ്പിച്ചത്.
മദ്യപിച്ച് സ്ഥിരമായി വീട്ടിലെത്താറുള്ള പിതാവ് മകളെ ഇടക്കിടെ പീഡിപ്പിക്കാറുണ്ടത്രേ. ഒരിക്കല്‍ മകളെ പിതാവ് പീഡിപ്പിക്കുന്നത് നേരില്‍ മാതാവ് കാണുകയും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും ബഹളവും നടന്നിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോകാതെയായി.
കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷിച്ചെത്തിയപ്പോള്‍ സംഭവം മാതാവ് വിവരിച്ചു. ഇവര്‍ വഴി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സംഭവം അറിയുകയും അവര്‍ ഇടപെടുകയും പോലീസില്‍ വിവരം കൈമാറുകയും ചെയ്തു.
അധ്യാപകര്‍ കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു പോയി അവര്‍ കുട്ടിയോട് വിവരങ്ങള്‍ വിശദമായി തേടി. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment