ഉദുമ:[www.malabarflash.com] കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ട പുല്ലൂര്‍ പെരിയ കല്യോട്ട് ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കണ്ണോത്തെ മുഹമ്മദ് ഫഹദിന്റെ നിര്‍ധന കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തിര ധനസഹായം എത്തിക്കണമെന്ന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ശാഫി ഹാജി കട്ടക്കാല്‍ ആവശ്യപ്പെട്ടു.
ഫഹദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണം. മാനസീക രോഗിയെന്ന് മുദ്രചാര്‍ത്തി കേസില്‍ നിന്നും രക്ഷപ്പെടാന്‍ പ്രതിയെ ഒരിക്കലും അനുവദിക്കരുത്. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ആരെയും കൊല്ലാം എന്നാണെങ്കില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ ഒരു പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് ദാരുണമായ സംഭവമാണ്.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. കണ്ണോത്തെ നിര്‍ധന കുടുംബാംഗമായ അബ്ബാസിന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് മകന്‍ കൊല്ലപ്പെട്ടതോടെ തകര്‍ന്നത്. കൊലപാതകം നേരില്‍ക്കണ്ട വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കൗണ്‍സില്‍ നടത്തണം. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തില്ലെങ്കില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment