Latest News

മഴയായാല്‍ ക്ഷേത്രത്തിലും നോമ്പായാല്‍ പള്ളിയിലും മോഷണം നടത്തുന്നകൈതച്ചക്ക വില്‍പ്പനക്കാരന്‍ പിടിയില്‍

കണ്ണൂര്‍ : [www.malabarflash.com] മഴക്കാലമായാല്‍ ക്ഷേത്രങ്ങളില്‍ കയറിയും നോമ്പുകാലമായാല്‍ പള്ളികളില്‍ കയറിയും മോഷണം നടത്തുന്ന കൈതച്ചക്ക വില്‍പ്പനക്കാരന്‍ പിടിയില്‍.

ഇരിട്ടി വിളയാംകോട് അയ്യങ്കാവിലെ കെ പി മുബഷീറിനെയാണ് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ്, എസ് ഐ രാജീവന്‍, പ്രൊബേഷണല്‍ എസ് ഐ മനോജ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. 

ഓട്ടോറിക്ഷ വാടകക്കെടുത്ത് രാത്രികാലങ്ങളില്‍ കൈതച്ചക്ക വില്‍പ്പനക്കിറങ്ങാറുള്ള മുബഷീര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് മോഷണം തുടരുകയായിരുന്നു. കണ്ണൂര്‍, വളപട്ടണം, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങിയ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിരവധി പള്ളികളിലും അമ്പലങ്ങളിലും യുവാവ് മോഷണം നടത്തിയിട്ടുണ്ട്. 

പഴ വര്‍ഗ്ഗ വില്‍പ്പനയുടെ മറവിലാണ് പോലീസിന് സംശയം തോന്നിക്കാത്ത വിധത്തില്‍ മോഷണം തുടരുകയായിരുന്നു.
മട്ടന്നൂര്‍ വിടയന്നൂര്‍ ശ്രീ ഇളമ്പിനാന്‍ ഭഗവതി ക്ഷേത്രം, കീഴല്ലൂര്‍ കുമ്മനം മസ്ജിദ് എന്നിവിടങ്ങളില്‍ ഒരേ നാളിലാണ് മുബഷീര്‍ മോഷണം നടത്തിയത്. യുവാവ് ഓടിച്ചു വരുന്ന കെ എല്‍ 58 എച്ച് 1461 നമ്പര്‍ ഗുഡ്‌സ് ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. 
Advertisement

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.