ചിറ്റാരിക്കാല്‍ : [www.malabarflash.com] ചിറ്റാരിക്കാലിനടുത്ത് കമ്മാടം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൊള്ളയടിച്ച കേസില്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മെയ് 26 ന് രാത്രിയിലാണ് ഈ ക്ഷേത്രത്തിലെ ഏതാണ്ട് നാനൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്ന പഞ്ചലോഹ വിഗ്രഹവും ഓടില്‍ തീര്‍ത്ത മറ്റൊരു വിഗ്രഹവും കവര്‍ച്ച ചെയ്തത്.
കവര്‍ച്ചയുമായി ബന്ധപ്പെട്ട് ചട്ടഞ്ചാല്‍ കാവുമ്പളത്തെ പി എ അഹമ്മദ് കബീര്‍ (24), ചിറ്റാരിക്കാല്‍ മണ്ഡപം മാണാട്ടി കവലയിലെ കെ വി സദന്‍ (38) എന്നിവരെ കേസന്വേഷിക്കുന്ന വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷും സംഘവും അറസ്റ്റ് ചെയ്തിരുന്നു. കൂട്ടു പ്രതിയായ മാങ്ങാട്ടെ താജുദ്ദീന്‍ ഒളിവിലാണ്.
കഴിഞ്ഞ ഒന്നര മാസമായി റിമാന്റില്‍ കഴിയുകയാണ് കബീറും സദനും ഇവര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ ഇതിന് തടയിടാനാണ് പോലീസ് തിടുക്കത്തില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) കോടതിയില്‍ രണ്ട് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ അറസ്റ്റിലായി റിമാന്റിലായാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ ജാമ്യം കിട്ടാനുള്ള സാധ്യത വിരളമാണ്. ഈ കേസില്‍ 23 സാക്ഷികളാണുള്ളത്. ഇവരില്‍ വിഗ്രഹങ്ങള്‍ കണ്ടെടുക്കുന്നതിന് സാക്ഷികളായ റവന്യൂ ഉദ്യോഗസ്ഥരുംപെടും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment