Latest News

ടെമ്പോയിടിച്ച് സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ രണ്ടു യുവാക്കള്‍ ദാരുണമായി മരിച്ചു

മഞ്ചേശ്വരം: [www.malabarflash.com] ടെമ്പോയിടിച്ച് സ്‌കൂട്ടറുകളില്‍ നിന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ രണ്ടു യുവാക്കള്‍ ദാരുണമായി മരിച്ചു. മംഗളൂരു മിലാഗ്രത് കോളജിലെ രണ്ടാം വര്‍ഷ പി യു സി വിദ്യാര്‍ത്ഥിയും കുഞ്ചത്തൂര്‍ പത്താംമൈല്‍ വില്ലേജ് ഓഫീസിന് സമീപത്തെ അബ്ദുര്‍ റസാഖ്-സുഹറ ദമ്പതികളുടെ മകന്‍ സിനാന്‍ (18), മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിന് പിറകുവശത്ത് കുച്ചിക്കാട്ടെ മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകന്‍ ശിഹാബ് (18) എന്നിവരാണ് മരിച്ചത്.

ചൊവ്വാാഴ്ച ഉച്ചക്ക്‌ രണ്ടുമണിക്ക് തുമ്മിനാട് പഴയ ആര്‍.ടി.ഒ. ചെക്ക്‌പോസ്റ്റിനു സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ടെമ്പോ രണ്ട് സ്‌കൂട്ടറുകളിലുമിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. സ്‌കൂട്ടറുകളില്‍ നിന്ന് തെറിച്ച ഫിനാനും ശിഹാബും തലപ്പാടി-കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യബസിനടിയിലേക്കാണ് വീണത്. ബസ് കയറി ദാരുണമായാണ് മരണം. 

ഓടിയെത്തിയ ആള്‍കൂട്ടം ഒരാളെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ രോക്ഷാകുലരായ ആള്‍കൂട്ടം ബസ് തല്ലിത്തകര്‍ത്തു. ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.