കൊല്ലം: [www.malabarflash.com] വാഹനപരിശോധന ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനു നേരെഎസ് ഐ പാന്റ്‌സിന്റെ സിപ്പഴിച്ച് കാണിച്ചു. പുനലൂര്‍ ഗ്രേഡ് എസ്‌ഐ ബാബുവാണ് കഥാനായകന്‍. എസ്‌ഐയുടെ വാഹന പരിശോധന ചിത്രീകരിക്കുകയായിരുന്നു പുനലൂരെ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍. ഈസമയം എതിര്‍പ്പുമായി എസ്‌ഐ ബാബു രംഗത്തെത്തി. വാഹനപരിശോധന ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്‌ഐ മാധ്യമപ്രവര്‍ത്തകനു കയര്‍ക്കുകയായിരുന്നു.
ആര്‍ടിഒ വന്ന് പരിശോധന നടത്തുമ്പോഴും നീയൊക്കെ എടുക്കുമോടാ എന്ന് ചോദിച്ചായിരുന്നു അസഭ്യം. ആര്‍ടിഒ ആണെങ്കിലും ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നീ കോപ്പെടുക്കുമെന്ന് എസ്‌ഐയുടെ മറുപടി. പിന്നീട് എസ്‌ഐ ബാബു അപ്പുറത്തേക്ക് മാറിനിന്നു. ആര്‍ടിഒ പരിശോധിക്കുമ്പോള്‍ ഷൂട്ട് ചെയ്താല്‍ പേടിയാകുമോ എന്ന് ചോദിച്ചപ്പോഴായിരുന്നു എസ്‌ഐ ബാബു പാന്റ്‌സിന്റെ സിപ്പഴിച്ച് മാധ്യമപ്രവര്‍ത്തകനു നേരെ അശ്ലീല അംഗം കാണിച്ചത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് ജാമ്യം പോലും ലഭിക്കാത്ത ആറ് വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ഒരു ക്യാമറയും മൈക്കും ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണെങ്കില്‍ കാക്കിയും പേനയും ഉണ്ടെങ്കില്‍ നിന്നെയൊക്കെ കുടുംബമടക്കം നശിപ്പിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ മാസം വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ കരണത്തടിച്ച് വില്ലന്‍ പരിവേഷം ചമഞ്ഞയാളാണ് എസ്‌ഐ ബാബു. അതിനുശേഷം അനധികൃതമായ വാഹനപരിശോധന ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനെ മുണ്ടുരിഞ്ഞ് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പൊലീസ് ജനങ്ങളുടെ സുഹൃത്തായിരിക്കുമെന്നും ബഹുമാനത്തോടെ പെരുമാറണമെന്നുമുള്ള ഡിജിപിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് ഗ്രേഡ് എസ്‌ഐയുടെ പ്രകടനം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment