കൊല്ലം: [www.malabarflash.com] ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അച്ഛനും സഹോദരനും സഹായമൊരുക്കിയത് മുഖ്യപ്രതിയുടെ മകള്‍ !. സഹായിച്ച മുഖ്യപ്രതിയുടെ മകള്‍ പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കായി ഉപയോഗിച്ചതായും പോലീസ് .കൊല്ലത്ത് പത്തനാപുരത്താണ് സംഭവം .
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കായി ഉപയോഗിച്ചതിനും പീഡിപ്പിക്കാന്‍ സഹായം ചെയ്തതിനും മുഖ്യപ്രതിയായ റോയിയുടെ മകളും പൊലീസ് പിടിയിലായി.
ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് കമുകംചേരി എലിക്കാട്ടൂര്‍ സ്വദേശികളായ റോയിയും മകന് റോബിനും പിടിയിലായത്. ഇവരുടെ മകള്‍ ബിന്‍സിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കിയത്. അതിനിടെ ബിന്‍സി പെണ്‍കുട്ടിയെ സ്വവര്‍ഗ്ഗ രതിക്കായി ഉപയോഗിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്.
രണ്ട് മാസം മുന്‍പ് വീട്ടിലെത്തിയ സമയത്ത് റോയിയും റോബിനും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഹോസ്റ്റലില്‍ തിരികെ എത്തിയ പെണ്‍കുട്ടിക്ക് അസ്വസ്തതകള്‍ അനുഭവപ്പെടുകയും ക്ലാസ് ടീച്ചറോട് കാര്യങ്ങള്‍ പറയുകയും ചെയ്തു. തുടര്‍ന്ന് ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ കമ്മറ്റി അധിക്യതരെ വിവരമറിയിക്കുകയും കൊട്ടാരക്കര വനിതാ സെല്ലില്‍ പരാതി നല്‍കുകയുമായിരുന്നു.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ പീഡനം നടന്നായി തെളിഞ്ഞു. ഇതേതുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സ്ഥലത്ത് പ്രതികളെ കൊണ്ടു വന്ന് തെളുവെടുപ്പ് നടത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment