Latest News

മോദി അധികാരത്തിലെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം ചെയ്യേണ്ടി വരില്ല: കെ.സുരേന്ദ്രന്‍

കാസര്‍കോട്: നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നം പരിഹരിക്കുമെന്ന് ബിജെപി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ ഉറപ്പ്. 

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കളക്‌ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയായാല്‍ അവകാശത്തിനു വേണ്ടി ഇരകള്‍ക്ക് സമരം ചെയ്യേണ്ടി വരില്ല. സാധ്യമായതെല്ലാം ചെയ്ത് പ്രശ്‌നം പരിഹരിക്കും. ജീവിക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന ദുരവസ്ഥ ഇരകള്‍ക്കുണ്ടാകില്ല. മാറി മാറി വന്ന ഇടത് വലത് മുന്നണികള്‍ക്ക് ആത്മാര്‍ത്ഥതയില്ലാത്തതാണ് പ്രശ്‌നം പരിഹരിക്കപ്പെടാതെ നീളുന്നതിന് കാരണമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.