ചാത്തന്നൂര്‍:[www.malabarflash.com] സ്‌കൂള്‍ ബസില്‍നിന്നു തെറിച്ചുവീണ ബാലന്‍ അതേ വാഹനത്തിനടിയില്‍പ്പെട്ടു ദാരുണമായി മരിച്ചു. പാരിപ്പള്ളി കല്ലുവാതുക്കല്‍ കുന്നുംപുറത്ത് ഉത്രത്തില്‍ പ്രകാശ്-കുമാരി ദമ്പതികളുടെ ഏക മകനായ കെവിന്‍ പ്രകാശ് (കിട്ടു-8) ആണു മരിച്ചത്.
ചിറക്കര രാഘവാനന്ദ സെന്‍ട്രല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ കെവിന്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് ചൊവ്വാഴ്ച വൈകുന്നേരം വീടിനു സമീപമെത്തിയപ്പോള്‍ എതിരേവന്ന വാഹനത്തിനു സൈഡ് കൊടുക്കവേ, ചാലിലേക്കു ചരിയുകയും സമീപത്തെ വൈദ്യുത പോസ്റ്റില്‍ തട്ടുകയും ചെയ്തു. തുടര്‍ന്നു മുന്‍വശത്തെ വാതില്‍ തുറന്നു പോവുകയും കുട്ടി വാഹനത്തിനടിയിലേക്കു തെറിച്ചുവീഴുകയുമായിരുന്നു.
വാഹനത്തില്‍ ആയ ഉണ്ടായിരുന്നെങ്കിലും അവര്‍ പിന്‍വാതിലിനടുത്ത് ഇരിക്കുകയായിരുന്നു. ഓടിക്കൂടിയ അന്യസംസ്ഥാന തൊഴിലാളികള്‍ കുട്ടി യെപുറത്തെടുത്ത് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡ്രൈവര്‍ ബാബുവിനെതിരേ പാരിപ്പള്ളി പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.

Keywords: kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment