കുറ്റ്യാടി: [www.malabarflash.com] വീട്ടിനകത്ത് ബക്കറ്റിലെവെള്ളത്തില്‍ വീണ്കൈക്കുഞ്ഞ് മരിച്ചു. മൊകേരി നടുപ്പറമ്പ ത്ത് നസീമയുടെയും കുമ്മങ്കോട് ചാമപ്പറമ്പത്ത് നൗഫലിന്‍െറയും മകന്‍ യാസീന്‍ മുഹമ്മദാണ് (പത്തു മാസം) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് മാതാവിന്‍െറ മൊകേരിയിലെ വീട്ടിലാണ് സംഭവം. കുട്ടിയെ വീട്ടിനകത്തിരുത്തി മാതാവ് മുറ്റത്തിറങ്ങിയതായിരുന്നു. നിരങ്ങിനീങ്ങിയ കുട്ടി അടുക്കളയില്‍ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നത്രെ.
ഉടന്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് നൗഫല്‍ ദുബൈയിലാണ്. സഹോദരങ്ങള്‍: നായിഫ്, നാജിയ.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment