തിരുവനന്തപുരം:[www.malabarflash.com] ബാബറി മസ്ജിദിനെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത വീഡിയോയുടെ ഉറവിടം തേടി ഹൈടെക്ക് സെല്‍ അന്വേഷണം ആരംഭിച്ചു. വര്‍ഗ്ഗീയതയെ പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് എതിരെ നടപടി വേണമെന്ന് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേരള ഹൈടെക്ക് സെല്‍ അന്വേഷണം ആരംഭിച്ചത്.
രാജീവ് ആര്‍ നായര്‍ എന്നയാളുടെ പേരിലായിരുന്നു ഫേസ്ബുക്കിലൂടെ വീഡിയോ പോസ്റ്റ് വന്നത്. മലയാളത്തിലായിരുന്നു സംഭാഷണം. ബാബറി മസ്ജിദിനെ കക്കൂസ് എന്ന് അധിക്ഷേപിച്ചായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.
രാജീവ് ആര്‍ നായര്‍ എന്നയാളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിനായി ഹൈടെക്ക് സെല്‍ ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. വിവരങ്ങള്‍ കിട്ടിയതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് ഹൈടെക്ക് സെല്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാര്‍ നായര്‍ അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment