Latest News

പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി

കൊച്ചി: [www.malabarflash.com] സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വിഭജിച്ചത് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കിയുള്ള വിഭജനം നിലനില്‍ക്കില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ച നടപടി അസാധുവായി. പഞ്ചായത്ത് രൂപവത്കരണത്തില്‍ നടപടിക്രമം പാലിച്ചിട്ടില്ലെന്ന് സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.

വിഭജനം ചോദ്യം ചെയ്ത് 48 ഓളം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. 150 ഓളം പഞ്ചായത്തുകളുടെ വിഭജനമാണ് നിയമാനുസൃതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. പുതിയ 69 ഗ്രാമ പഞ്ചായത്തുകളുടെ രൂപവത്കരണത്തിന് നിയമസാധുതയില്ലെന്ന് കോടതി ഉത്തരവിട്ടു. പഞ്ചായത്ത് ആക്ട് അനുസരിച്ച് നിലവിലുള്ള വില്ലേജുകള്‍ അത് ഏത് പഞ്ചായത്തിലായാലും മുഴുവനായും നിലനിര്‍ത്തണമെന്ന നിയമമാണ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടിക്കിടയാക്കിയത്.

പഞ്ചായത്തുകള്‍ വിഭജിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ ശേഷമാണ് വില്ലേജുകളുടെ വിഭജനം പൂര്‍ത്തിയാക്കി നോട്ടിഫൈ ചെയ്തത്. വാര്‍ഡ് വിഭജനത്തോടെ ഒരേ വില്ലേജില്‍ പെടുന്ന പ്രദേശങ്ങള്‍ രണ്ട് പഞ്ചായത്തിലായത് വിവാദമായി. അതോടെയാണ് സര്‍ക്കാര്‍ വെവ്വേറെ വില്ലേജുകളാക്കി നോട്ടിഫൈ ചെയ്തു. ഈ നടപടിക്ക് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിന് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു

തിരുവനന്തപുരം കോര്‍പറേഷനിലെ ചില ഭാഗങ്ങള്‍ ചേര്‍ത്ത് കഴക്കൂട്ടും നഗരസഭ രൂപവത്കരിച്ചത് കഴിഞ്ഞയാഴ്ച ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പഞ്ചായത്ത് വിഭജനവും ഹൈക്കോടതി റദ്ദാക്കിയത്.




 
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.