Latest News

കുഞ്ഞിരാമായണത്തിലെ 'സല്‍സ' ഗാനം തരംഗമാകുന്നു

കൊച്ചി:[www.malabarflash.com] ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന വിനീത് ശ്രീനിവസാന്‍ നായകനായ കുഞ്ഞുരാമായണത്തിലെ സല്‍സ ഗാനം ഇപ്പോള്‍ യൂട്യൂബ് ഇന്ത്യയുടെ സംഗീത വിഭാഗത്തില്‍ രണ്ടാം സ്ഥാനത്ത് തരംഗമായിക്കൊണ്ടിരിക്കുകയാണ്.

വളരെ വ്യത്യസ്തമായ ഈണം കൊണ്ടും, രസകരമായ ദ്രിശ്യാവിഷ്‌കാരം കൊണ്ടും മികച്ച പ്രതികരണങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. മസാല കോഫി ബാന്‍ഡ് പാടിയ ഈ ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് ജസ്റ്റിന്‍ പ്രഭാകരനും രചന മനു മഞ്ജിത്തുമാണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik247ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം യൂട്യൂബില്‍ മ്യൂസിക് വീഡിയോ റിലീസ് ചെയ്തത്. ഇപ്പോള്‍ 110,000 അധികം വ്യൂസ് ഇത് നേടിക്കഴിഞ്ഞു.

ബാസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന 'കുഞ്ഞിരാമായണം' നിര്‍മ്മിച്ചിരിക്കുന്നത് ലിറ്റില്‍ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയാണ്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ചിത്രം പ്രദര്‍ശത്തിനെത്തിക്കുന്നു. ദീപു പ്രദീപ്, ബാസില്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സഹോദരങ്ങളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകത ബാസില്‍ ജോസഫ് സംവിധാനം നിര്‍വഹിച്ച ഈ സിനിമയ്ക്കുണ്ട്. സൃന്ദ അഷബും സ്‌നേഹ ഉണ്ണികൃഷ്ണനും നായികമാരാകുന്ന ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി നായര്‍, ഹരീഷ്, ദീപക് പറമ്പോള്‍, ബിജുക്കുട്ടന്‍, ആര്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.