നീലേശ്വരം: [www.malabarflash.com] നീലേശ്വരത്തെ പാലാത്തടത്ത് ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പാലാത്തടത്തെ പതിനാലുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത നീലേശ്വരം പോലീസ് പിതാവായ പാലാത്തടത്തെ നാല്‍പ്പത്തേഴുകാരനെ അറസ്റ്റു ചെയ്തു.
നീലേശ്വരത്തിനടുത്ത സ്‌കൂളില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 8-ാം തരത്തില്‍ പഠിക്കുമ്പോഴാണ് പിതാവ് പീഡിപ്പിച്ച് തുടങ്ങിയത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് പിതാവിനെതിരെ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാളെ നീലേശ്വരം എസ്.ഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കി.
പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പോലീസ് കാസര്‍കോട് സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
അതിനിടെ താന്‍ മകളെ പീഡിപ്പിച്ചിട്ടില്ലെന്നും തന്നോടുള്ള വിരോധം മൂലം ഭാര്യയും കാമുകനായ യുവാവും ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നും പിതാവ് അന്വേഷണ ഉദ്ദോഗസ്ഥനോട് വെളിപ്പെടുത്തി.
നാളുകളായി ഭാര്യ മറ്റൊരാളോടൊപ്പമാണ് താമസം. രണ്ട് പെണ്‍മക്കളും പിതാവിനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment