Latest News

മധ്യപ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി പുഴയിലേക്ക് മറിഞ്ഞു; അഞ്ചു ബോഗികള്‍ വെള്ളത്തിനടിയില്‍

ഭോപ്പാല്‍: [www.malabarflash.com] മധ്യപ്രദേശിലെ ഹാര്‍ദയ്ക്ക് സമീപം ട്രെയിന്‍ പാളംതെറ്റി പുഴയിലേക്ക് മറിഞ്ഞു. മുംബൈ വാരണസി കാമയാനി എക്‌സ്പ്രസാണ് പാളം തെറ്റി മച്ചക് നദിയിലേക്ക് മറിഞ്ഞത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാളം തെറ്റിയ ട്രെയിനിന്റെ അഞ്ചു ബോഗികള്‍ നദിയില്‍ മുങ്ങിയ നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് സംഭവം. അപകടത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

അപകട സ്ഥലത്തെ വെള്ളക്കെട്ടും കനത്ത ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു. ഏതുവിധേനയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദേഹം അറിയിച്ചു.

അപകടവിവരമറിഞ്ഞ് പൊലീസും രക്ഷാപ്രവര്‍ത്തകരും 25ല്‍ അധികം ഡോക്ടര്‍മാരുമടങ്ങുന്ന സംഘം പ്രത്യേക ട്രെയിനില്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ വാരണസിയിലേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട കാമയാനി എക്‌സ്പ്രസ്. കനത്ത മഴയത്ത് പാലത്തിലൂടെ പോവുകയായിരുന്ന ട്രെയിന്‍ പാളംതെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് സൂചന. കനത്ത മഴയെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.





Keywords: National News, National Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.