Latest News

ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതിക്കു മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും

മംഗളൂരു:[www.malabarflash.com] ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതിക്കു മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും. ഉഡുപ്പി അമ്പല്‍പാടിയിലെ ഋഷികേശിനെയാണ് ഉഡുപ്പി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷിച്ചത്.

2009ല്‍ വിജയ ബാങ്ക് കെഎം മാര്‍ഗ് ബ്രാഞ്ച് കൊള്ളയടിച്ചെന്നാണു കേസ്. 2009 നവംബര്‍ നാലിനാണു സംഭവം. എസി മെക്കാനിക്കായ പ്രതി, ബാങ്കിന്റെ എടിഎം കൗണ്ടറിലെ എസി സര്‍വീസ് ചെയ്യാന്‍ റീജനല്‍ ഓഫിസില്‍ നിന്ന് അയച്ചതാണെന്നു പറഞ്ഞാണു ബാങ്കിലെത്തിയത്. എസി സര്‍വീസ് ചെയ്ത ശേഷം കൈ കഴുകാന്‍ ബാങ്കിലെ വാഷ്‌ബേസിനടുത്തെത്തിയ ഇയാള്‍ സമീപത്തു തുറന്നുകിടന്ന സ്‌ട്രോങ് റൂമില്‍ കടന്നു.

ഇതിനകത്ത് ഒളിച്ചിരുന്ന ഇയാള്‍, ബാങ്ക് അടച്ചു ജീവനക്കാരെല്ലാം പോയ ശേഷം ഇരുമ്പു ദണ്ഡു കൊണ്ട് താഴുകള്‍ തകര്‍ത്ത് മോഷണം നടത്തുകയായിരുന്നു. സ്‌ട്രോങ് റൂമിലെ അലമാരയില്‍നിന്ന് 20,000 രൂപയും പണപ്പെട്ടിയില്‍ നിന്നു 62,093.50 രൂപയും കവര്‍ന്നു. 

എന്നാല്‍, ബാങ്ക് അടയ്ക്കുമ്പോള്‍ സ്‌ട്രോങ് റൂം പൂട്ടിയിരുന്നതിനാല്‍ ഇയാള്‍ക്കു പുറത്തു കടക്കാനായില്ല. പിറ്റേന്നു രാവിലെ ബാങ്ക് തുറന്നപ്പോള്‍ സ്‌ട്രോങ് റൂമിനകത്തു കണ്ട ഇയാളെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.




Keywords: Karnadaka News, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.