Latest News

സി.പി.എം പദയാത്ര അലങ്കോലമാക്കാന്‍ ശ്രമം; ആറ് ലീഗുകാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: [www.malabarflash.com] സി.പി.എം പദയാത്രക്കും പൊതുയോഗത്തിനും നേരെ അക്രമത്തിന് ശ്രമിച്ച ആറ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചയോടെ കല്ലുരാവിയില്‍ വെച്ചാണ് പദയാത്രക്ക് നേരെ ലീഗു പ്രവര്‍ത്തകര്‍ അക്രമത്തിന് ശ്രമിച്ചത്. കെ.എല്‍. 60 എഫ് 4241, കെ.എല്‍.60.ഇ.8211 എന്നീ നമ്പര്‍ മോട്ടോര്‍ സൈക്കിളുകളില്‍ ലീഗ് പതാകയുമായെത്തിയ ആറുപേര്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ പ്രതികരിക്കാതെ തൊട്ടടുത്ത പൊതുയോഗസ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. 

ഹോസ്ദുര്‍ഗ് പോലീസെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. മോട്ടോര്‍ സൈക്കിളിലെത്തിയത് ഷംസാദ്, റിസ്ഷാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.