Latest News

നിയമത്തിന് പുല്ലുവില അരിയ സ്‌കൂള്‍ ദുരിതത്തിന് പരിഹാരം വേണമെന്ന് പിടിഎ

കാഞ്ഞങ്ങാട്: [www.malabarflash.com] അവഗണിക്കപ്പെട്ട ഒരു വിദ്യാലത്തെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ഒരു മനസ്സോടെ പരിശ്രമിച്ചതിന്റെ ഫലമായി കുട്ടികളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഇരട്ടിയിലധികമായി വര്‍ദ്ധിച്ച അരയി ഗവ.യുപി സ്‌കൂള്‍ ക്ലാസ് മുറികളില്ലാതെ വീര്‍പ്പുമുട്ടുന്നു.

നിയമം മൂലം നിരോധിച്ച ആസ്ബസ്‌റ്റോസ് കെട്ടിടത്തിനകത്താണ് മൂന്ന് ക്ലാസ്സുമുറികള്‍ പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്താല്‍ ദ്രവിച്ച് വീഴാറായ ഓടുമേഞ്ഞ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകള്‍. നാല്‍പത് വര്‍ഷം മുമ്പ് നാട്ടുകാര്‍ പിരിവെടുത്ത് പണിതതാണ് പ്രസ്തുത കെട്ടിടം. 

ലൈബ്രറി, കമ്പ്യൂട്ടര്‍ലാബ്, ഉച്ചഭക്ഷണപ്പുര, അസംബ്ലി ഹാള്‍, കളിസ്ഥലം എന്നിവ കുട്ടികളുടെ സ്വപ്നങ്ങള്‍ മാത്രം. വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും. 

അരയി ഗ്രാമത്തിലെ പ്രതീക്ഷയായ സ്‌കൂളിന് ആവശ്യമായ കെട്ടിടം അനുവദിച്ച് തരണമെന്ന് പിടിഎ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.
പി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി പാരന്റിംഗ് ക്ലാസ്സെടുത്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.വി.ഷൈജു, ശോഭന കൊഴുമ്മല്‍, കെ.രജിത എന്നിവര്‍ പ്രസംഗിച്ചു. 

ഭാരവാഹികള്‍: പിടിഎ - പി.രാജന്‍ (പ്രസിഡന്റ്), ടി.ഖാലിദ് (വൈസ് പ്രസിഡന്റ്), മദര്‍പിടിഎ - എസ്.സി.റഹ്മത്ത് (പ്രസിഡന്റ്), ശോഭ പാലക്കാല്‍ (വൈസ് പ്രസിഡന്റ്).




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.