Latest News

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ വഹ്ബ സുഹൈലി നിര്യാതനായി

ഡമസ്കസ്: [www.malabarflash.com] പ്രമുഖ സിറിയന്‍ ഇസ്ലാമിക പണ്ഡിതനും അധ്യാപകനും ഗ്രന്ഥകാരനും കര്‍മശാസ്ത്ര വിശാരദനുമായ ഡോ. വഹ്ബ സുഹൈലി നിര്യാതനായി. അദ്ദേഹത്തിന് 83 വയസ്സായിരുന്നു.

നിരവധി ഇസ്ലാമിക വിജ്ഞാനീയ കൃതികള്‍ രചിച്ച അദ്ദേഹം വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. നിരവധി ശിഷ്യഗണങ്ങളുള്ള സുഹൈലി 1932ല്‍ സിറിയയിലെ ദാഇര്‍ ആത്തിയ പട്ടണത്തിലാണ് ജനിച്ചത്. 

സുഹൈലി അറബിയില്‍ രചിച്ച നിയമശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഡമസ്കസ് യൂനിവേഴ്സിറ്റി, ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ഇസ്ലാമിക ജനാധിപത്യം, മനുഷ്യാവകാശ സ്വാതന്ത്ര്യം എന്നിവയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അദ്ദേഹം പ്രഭാഷണങ്ങളിലൂടെയാണ് അവതരിപ്പിച്ചത്. 

മുഫ്തിയായി സേവനം ചെയ്ത സുഹൈലിയുടെ ചില ഫത്വകള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.