കാക്കനാട് സ്വദേശിയായ വീട്ടമ്മയെ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് കടമക്കുടി മൂലംപള്ളി സ്വദേശിയും കലാഭവനില്‍ ഡാന്‍സ് അധ്യാപകനുമായ ജെറി (35) പണവും ആഭരണവും തട്ടിയത്. മകള്‍ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകനായിരുന്ന പ്രതിയുമായി 2012 മുതല്‍ വീട്ടമ്മയുമായി അടുപ്പത്തിലായിരുന്നു.
പ്രണയം മൂത്ത സമയത്ത് വിവിധ ഘട്ടങ്ങളിലായി പതിനാറര പവനും, ഒരുലക്ഷം രൂപയും ജെറി വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തു. എന്നാല്‍, ഇടയ്ക്ക് വിവാഹ കാര്യത്തില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതായി തോന്നിയ വീട്ടമ്മ പണം തിരിച്ച് ചോദിച്ചപ്പോഴാണ് ജെറിയുടെ യഥാര്‍ത്ഥ സ്വഭാവം ഇവര്‍ അറിഞ്ഞത്. വീട്ടമ്മയുടെ നഗ്ന ഫോട്ടോയും വീഡിയോയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ജെറി അവരെ ഭീഷണിപ്പെടുത്തി. ഭീഷണി ആവര്‍ത്തിച്ചതോടെയാണ് പൊലീസിന്റെ സഹായം തേടാന്‍ വീട്ടമ്മ തീരുമാനിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment